റാഫേൽ നദാല്‍ അടക്കം പല കായികതാരങ്ങളും ഉത്തേജക വിവാദത്തില്‍

Published : Sep 20, 2016, 03:45 AM ISTUpdated : Oct 05, 2018, 12:00 AM IST
റാഫേൽ നദാല്‍ അടക്കം പല കായികതാരങ്ങളും ഉത്തേജക വിവാദത്തില്‍

Synopsis

മോസ്കോ: ലോക കായിക രംഗത്ത് വീണ്ടും ഉത്തേജക വിവാദം. ടെന്നിസ് ഇതിഹാസം റാഫേൽ നദാലും ഒളിംപിക് ചാമ്പ്യൻ മോ ഫറയുമടക്കമുള്ള കായിക താരങ്ങൾ ഉത്തേജകമരുന്നുപയോഗിച്ചെന്ന് വെളിപ്പെടുത്തി റഷ്യൻ ഹാക്കർമാർ പരിശോധനാ റിപ്പോർട്ട്  പുറത്തുവിട്ടു. ചികിത്സയുടെ ഭാഗമായി നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകൾ ഇവർ ഉപയോഗിച്ചെന്നാണ് ആരോപണം. 

എന്നാൽ താരങ്ങൾ നിയമ വിരുദ്ധമായി ഒന്നും ചെയ്തെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. മോ ഫറാ, നദാൽ എന്നിവരെ കൂടാതെ ഹെലൻ ഗ്ലോവർ, ജസ്റ്റിൻ റോസ് എന്നിവരടക്കം 26 പേരുടെ വിവരങ്ങളാണ് ഫാൻസി ബിയേർസ് എന്ന പേരിൽ ഹാക്കർമാർ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ടെന്നിസ് താരങ്ങളായ സെറീന വില്ല്യംസ്,സിമോണ ഹാലെപ്പ് എന്നിവരുടെ പരിശോധനാ റിപ്പോർട്ടും ഹാക്കർമാർ ചോർത്തി പുറത്തു വിട്ടിരുന്നു. എന്നാൽ ഒളിംപിക്സിൽ നിന്ന് റഷ്യയെ വിലക്കിയ നടപടിക്കെതിരായ നീക്കമാണിതെന്നാണ് ലോക ഉത്തേജക വിരുദ്ധ ഏജൻസി  വാഡയുടെ വിലയിരുത്തൽ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിഷഭ് പന്ത് പുറത്തേക്ക്, ഷമി തിരിച്ചെത്തും; ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം നാളെ
അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ടീം കടുത്ത പ്രതിസന്ധിയിലേക്ക്