
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റോമയ്‌ക്കെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ആന്‍ഫീല്‍ഡില്‍ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു യൂര്‍ഗന്‍ ക്ലോപ്പിന്റെയും സംഘത്തിന്റേയും വിജയം. മുഹമ്മദ് സലായുടെ തകര്‍പ്പന്‍ പ്രകടനമാണ് ലിവര്‍പൂളിന് ജയം ഒരുക്കിയത്. രണ്ടും ഗോളും രണ്ടും അസിസ്റ്റും സലായുടെ ബൂട്ടില്‍ നിന്ന് പിറന്നു. ഫെര്‍മിനോ രണ്ട് ഗോള്‍ നേടിയപ്പോള്‍ മാനെ ഒരു ഗോളും സ്വന്തമാക്കി. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനങ്ങളില്‍ റോമ രണ്ട് ഗോള്‍ മടക്കി. സെക്കോയും പെറോട്ടിയുമാണ് റോമയുടെ ഗോള്‍ നേടിയത്.
തുടക്കത്തില്‍, നിരവധി അവസരങ്ങളാണ് ലിവര്‍പൂള്‍ പാഴാക്കിയത്. മാനെ രണ്ട്് തുറന്ന് അവസരങ്ങള്‍ പുറത്തേക്കടിച്ചു കളഞ്ഞു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന പത്ത് മിനുട്ടില്‍ ഇരട്ടഗോളുകള്‍ നേടി സല ആതിഥേയരെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 35, 45 മിനിറ്റുകളിലായിരുന്നു സലായുടെ ഗോള്‍. രണ്ടാം പകുതിയില്‍ സഹായിയുടെ വേഷമായിരുന്നു സലായ്ക്ക്. 56ാം മിനിറ്റില്‍ മാനെ നേരത്തെ പാഴാക്കിയ അവസരത്തിന് പ്രായശ്ചിത്തം ചെയ്തു. സലായുടെ പാസിലായിരുന്നു ഗോള്‍.
61 സലായുടെ അസിസ്റ്റില്‍ ഒരു ഗോള്‍ കൂടെ. ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫെര്‍മിനോയ്ക്കായിരുന്നു ഇത്തവണ ഗോള്‍ നേടാന്‍ അവസരം. 68 ആം മിനുട്ടില്‍ ഫെര്‍മിനോയുടെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. പിന്നീട് റോമയുടെ മനോഹരമായ തിരിച്ചുവരവും ആന്‍ഫീല്‍ഡില്‍ കണ്ടു. പകരക്കാരനായി പെറോട്ടി ഇറങ്ങിയതോടെ കളി മാറി. എഡിന്‍ സെക്കോയിലൂടെയായിരുന്നു റോമയുടെ ആദ്യ പ്രഹരം. മിനിട്ടുകള്‍ക്ക് ശേഷം പെനാല്‍റ്റിയിലൂടെ പെറോട്ടിയും റോമയ്ക്ക് വേണ്ടി ഗോളടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!