വില്യംസണിന്‍റെ വാക്കുകള്‍ അച്ചട്ടായി; റാഷിദ് ഖാന്‍റെ ഗംഭീര തിരിച്ചുവരവ്

By web deskFirst Published Apr 25, 2018, 1:23 AM IST
Highlights
  • ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 49 റണ്‍സും അതിന് മുന്‍പ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 55 റണ്‍സും വഴിങ്ങിയിരുന്നു.

മുംബൈ: സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വാക്കുകള്‍ അച്ചട്ടായി. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഗംഭീരമായിതന്നെ ഐപിഎല്ലില്ലേക്ക് തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ധാരാളം അടിമേടിച്ച താരമാണ് റാഷിദ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 49 റണ്‍സും അതിന് മുന്‍പ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 55 റണ്‍സും വഴിങ്ങിയിരുന്നു. എന്നാല്‍ റാഷിദ് ഖാന്‍ തിരിച്ചെത്തുമെന്ന് വില്യംസണ്‍ ഉറച്ച് വിശ്വസിച്ചു. അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

റഷീദ് ഖാന്‍ ഒരു ലോകോത്തര ബൗളറാണ്. ടി20യില്‍ ബൗളര്‍മാര്‍ക്ക് ബാറ്റ്‌സ്മാന്മാരുടെ പ്രഹരശേഷിയില്‍ നിന്ന് അധിക കാലം രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല എന്നത് പരമ സത്യമാണെന്നും വില്യംസണ്‍ പറഞ്ഞിരുന്നു. റാഷിദിനെ പോലുള്ള ചാംപ്യന്‍ ബൗളര്‍മാര്‍ ഇത്തരം തിരിച്ചടികളില്‍ നിന്ന് തിരികെ വന്ന് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വില്യംസണ്‍ വ്യക്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അത് അതുപോലെ സംഭവിച്ചു. 

നിര്‍ണായകമായത് റാഷിദ് ഖാന്റെ പ്രകടനമായിരുന്നു. തന്റെ നാലോവറും പൂര്‍ത്തിയാക്കിയ റാഷിദ് ഖാന്‍ വിട്ടുകൊടുത്തത് വെറും 11 റണ്‍സ്. രണ്ടും വിക്കറ്റും വീഴ്ത്തി. ഇതില്‍ പതിനേഴാം ഓവര്‍ മെയ്ഡനായിരുന്നു. കൂറ്റനടികള്‍ക്ക് പേരുക്കേട്ട ഹാര്‍ദിക് പാണ്ഡ്യക്കെതിരേ. മത്സത്തിന്റെ നിര്‍ണായക സമയത്തെ മെയ്ഡന്‍ ഓവറാണ് മുംബൈയ്ക്ക് സമര്‍ദ്ദം കൂട്ടിയത്.
 

click me!