ഷമി ഒത്തുകളിച്ചുവെന്ന ഹസിന്റെ ആരോപണത്തില്‍ അന്വേഷണവുമായി ബിസിസിഐ

By Web DeskFirst Published Mar 14, 2018, 7:31 PM IST
Highlights

ദുബായില്‍ വെച്ച് ഈ യുവതിയില്‍ നിന്ന് ഷമി പണം സ്വീകരിച്ചതായും ഹസിന്‍ ആരോപിച്ചിരുന്നു. തന്റെ കൈവശം ഇതിനെല്ലാം തെളിവുണ്ടെന്നും ഹസിന്‍ വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിസിസിഐ ഇടപെടുന്നു. പാക്കിസ്ഥാനി സ്വദേശിനിയില്‍ നിന്ന് പണം സ്വീകരിച്ച ഷമി ഒത്തുകളിച്ചുവെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനാണ് ബിസിസിഐ ഇടക്കാല ഭരണസിമിതി അഴിമതി വിരുദ്ധ സെല്ലിനോട് രേഖാമൂലം ആവശ്യപ്പെട്ടത്.

പാക് സ്വദേശിയായ മുഹമ്മദ് ഭായ് എന്നയാള്‍ പാക്കിസ്ഥാനിന് സ്വദേശിനിയായ അലിസ്ബ എന്ന യുവതിയുടെ കൈവശം പണം കൊടുത്തയച്ചിട്ടുണ്ടെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ഇത് ഒത്തുകളിയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഹസിന്റെ ആരോപണം. ദുബായില്‍ വെച്ച് ഈ യുവതിയില്‍ നിന്ന് ഷമി പണം സ്വീകരിച്ചതായും ഹസിന്‍ ആരോപിച്ചിരുന്നു. തന്റെ കൈവശം ഇതിനെല്ലാം തെളിവുണ്ടെന്നും ഹസിന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഷമി ഒത്തുകളിക്കേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ ആത്മഹത്യ ചെയ്യുകയേയുള്ളൂവെന്ന് വ്യക്തമാക്കി. എന്നും ഭാര്യയുടെ ഒപ്പമെ നിന്നിട്ടുള്ളൂവെന്നും ഇപ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരാനുള്ള കാരണമെന്താണെന്ന് അറിയല്ലെന്നുമായിരുന്നു ഷമിയുടെ നിലപാട്.

 

click me!