വിരമിക്കലിന് മുമ്പ് നാഴികക്കല്ല് പിന്നിട്ട് മോര്‍ക്കല്‍

By Web DeskFirst Published Mar 23, 2018, 8:41 PM IST
Highlights
  • മോര്‍ക്കലിന് ടെസ്റ്റില്‍ 300 വിക്കറ്റ്

കേപ്‌ടൗണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് ഇനി മോര്‍ക്കലിന് അവശേഷിക്കുന്നത്. എന്നാല്‍ വിരമിക്കലിന് അരികെ നില്‍ക്കേ കരിയറില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മോര്‍ക്കല്‍. 

മൂന്നാം ടെസ്റ്റില്‍ 26 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ പുറത്താക്കി മോര്‍ക്കല്‍ ടെസ്റ്റില്‍ 300 വിക്കറ്റ് തികച്ചു. 85 മത്സരങ്ങളില്‍ നിന്നാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ 300 ക്ലബിലിടം നേടിയത്. നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ്. ഇതിഹാസ താരങ്ങളായ അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, മഖേയ എന്‍ടിനി, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരാണ് മുമ്പ് 300 വിക്കറ്റ് തികച്ചിട്ടുള്ളത്.

ജൊഹന്നസ്ബര്‍ഗില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കുന്ന അവസാന ടെസ്റ്റോടെ മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറയും. 

click me!