അണ്ടർ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 338 റൺസിൻ്റെ വിജയലക്ഷ്യം. ഉസ്മാൻ ഖാൻ്റെ സെഞ്ചുറിയുടെ കരുത്തിലാണ് പാകിസ്ഥാൻ മികച്ച സ്കോർ നേടിയത്.

മസ്‌കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 338 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഉസ്മാന്‍ ഖാന്‍റെ സെഞ്ചുറിയുടെയും അബ്ദുള്‍ ഖാദിര്‍, ക്യാപ്റ്റൻ ഫര്‍ഹാന്‍ യൂസഫ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സടിച്ചു. 111 പന്തില്‍ 107 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ ആണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. അബ്ദുള്‍ ഖാദിർ 54 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ ഫര്‍ഹാന്‍ യൂസഫ് 60 പന്തില്‍ 63 റണ്‍സടിച്ചു. ഇന്ത്യക്കായി കാവ് പട്ടേല്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റെടുത്തു.

ടോസ് ജയിച്ച് ക്രീസിലിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാനും ഹയാം ഖാനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 62 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. ഹയാം ഖാനെ(21) പുറത്താക്കി കാവ്യ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും രണ്ടാം വിക്കറ്റിൽ 113 പന്തിൽ 135 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ അബ്ദുള്‍ ഖാദിറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് പാകിസ്ഥാന്‍റെ വമ്പൻ സ്കോറിന് അടിത്തറയിട്ടു. അബ്ദുള്‍ ഖാദിർ പുറത്തായശേഷം ക്രീസിലെത്തിയ ഫര്‍ഹാന്ഡ യൂസഫിനെ കൂട്ടുപിടിച്ച് സെഞ്ചുറി തികച്ച ഉസ്മാന്‍ ഖാന്‍ പാകിസ്ഥാനെ 20 കടത്തി. സെഞ്ചുറി തികച്ചതിന് പിന്നാലെ ഉസ്മാന്‍ ഖാനെ കാവ്യ പട്ടേല്‍ പുറത്താക്കി ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. 11 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ഉസ്മാൻ ഖാന്‍റെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഫര്‍ഹാന്‍ യൂസഫിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ് പാകിസ്ഥാനെ 300 കടത്തി.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് ഇന്ത്യ മൂന്ന് വിക്കറ്റിന് തോറ്റിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇന്ത്യയെ 151 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ തങ്ങളുടെ രണ്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഒൻപതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആര്യവീർ സെവാഗ്, ലക്ഷ്യ രാജേഷ്, വി കെ വിനീത് എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകൾ. ഇതുവരെ 31 അണ്ടർ 19 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 17 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ 13 എണ്ണത്തിൽ പാകിസ്ഥാൻ ജയം സ്വന്തമാക്കി; ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. എന്നാൽ 2021-ന് ശേഷമുള്ള കണക്കുകൾ ഇന്ത്യയ്ക്ക് അത്ര അനുകൂലമല്ല. അവസാന ഏഴ് പോരാട്ടങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.
YouTube video player