ഈ വീഡിയോ കണ്ടാല്‍ ആരും പറയും ഇത്രയും കൂളാണോ ധോണി

Web Desk  
Published : Jul 24, 2018, 12:59 PM IST
ഈ വീഡിയോ കണ്ടാല്‍ ആരും പറയും ഇത്രയും കൂളാണോ ധോണി

Synopsis

വാഷ്ബേസിന് സൈഡിലിരുന്ന് ധോണിയും രാഹുല്‍ വൈദ്യയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഗായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മുംബൈ: ഗ്രൗണ്ടിലിറങ്ങിയാല്‍ ധോണി എത്രമാത്രം കൂളാണെന്ന് ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഗ്രൗണ്ടില്‍ മാത്രമല്ല, എവിടെയായാലും ധോണി കൂളാണെന്ന് പറയുകയാണ് ബോളിവുഡ് ഗായകന്‍ രാഹുല്‍ വൈദ്യ ഈ വീഡിയോയയിലൂടെ. മുന്‍ കേന്ദ്ര മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹസല്‍ക്കാരത്തിനെത്തിയ ധോണിയെ ബാത്‌റൂമില്‍വെച്ച് കണ്ടുമുട്ടിയെ രാഹുല്‍ അവിടെ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് ധോണിയുള്ളത്.

വാഷ്ബേസിന് സൈഡിലിരുന്ന് ധോണിയും രാഹുല്‍ വൈദ്യയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ഗായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബാത്‌റൂമില്‍പോലും താങ്കളിത്ര കൂളാണോ എന്ന് രാഹുല്‍ വൈദ്യ ധോണിയോട് ചോദിക്കുന്നുമുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കുശേഷമാണ് ധോണി നാട്ടിലെത്തിയത്. ധോണിക്കൊപ്പം ഭാര്യയും മകളും വിവാഹസല്‍ക്കാരത്തിനെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ധോണിയുടെ 'കോച്ച് സാബ്' പരമാര്‍ശത്തിന് ഗംഭീറിന്‍റെ മറുപടി; 'ധോണിയും ഇന്ത്യൻ പരിശീലകനാകട്ടെ, ഞാൻ അഭിനന്ദിക്കാം'
സ്വന്തമായി വണ്ടിയില്ലാത്ത വൈഭവ്, വാഗൺ ആർ ഉടമയായ സഞ്ജു; ബിസിസിഐ അവാർഡ് വേദിയിൽ തുറന്നുപറഞ്ഞ് ലോകകപ്പ് താരങ്ങള്‍