ക്രിക്കറ്റില്‍ ഇതിഹാസമായി: ഇപ്പോള്‍ കബഡിയില്‍ ഒരു കൈ നോക്കി ധോണി!

Published : Nov 13, 2018, 09:55 PM ISTUpdated : Nov 13, 2018, 10:01 PM IST
ക്രിക്കറ്റില്‍ ഇതിഹാസമായി: ഇപ്പോള്‍ കബഡിയില്‍ ഒരു കൈ നോക്കി ധോണി!

Synopsis

വിശ്രമവേളയില്‍ കബഡിയില്‍ ഒരുകൈ നോക്കാന്‍ ധോണി ശ്രമം നടത്തി. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷിക്കുകയാണ്...

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ തിരക്കുപിടിച്ച യാത്രയ്ക്കിടയില്‍ ഇടയ്ക്ക് മാത്രം വീണുകിട്ടുന്ന വിശ്രമവേള ആസ്വദിക്കുകയാണ് മുന്‍ നായകന്‍ എംഎസ് ധോണി. അടുത്തിടെ അവസാനിച്ച വിന്‍ഡീസിനെതിരായ ടി20 പരമ്പരിയില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ധോണി ടി20 കളിക്കില്ല. എന്നാല്‍ ഈ വിശ്രമവേളയില്‍ കബഡിയില്‍ ഒരുകൈ നോക്കാന്‍ ധോണി ശ്രമംനടത്തി. 

മുംബൈയില്‍ പ്രോ കബഡി ലീഗിന്‍റെ പ്രചരണാര്‍ത്ഥമുള്ള പരസ്യചിത്രത്തിനായാണ് ധോണി കബഡി കോര്‍ട്ടിലിറങ്ങിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ 'തല' ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

വിന്‍ഡീസ്- ഓസീസ് സീരിസുകളില്‍ നിന്ന് പുറത്തായതോടെ ധോണിയുടെ ടി20 കരിയറിന് അന്ത്യമായി എന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്നായിരുന്നു മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഈ വാദത്തോട് പ്രതികരിച്ചത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദേവ്ദത്തിനും കരുണിനും സെഞ്ചുറി; വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് എട്ട് വിക്കറ്റ് ജയം
വിജയ് ഹസാരെ ട്രോഫി: കോലിയും പന്തും തിളങ്ങി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം