
മുംബൈ: ശ്രീലങ്കയ്ക്കെതിരായ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണി നേടിയ വിജയ സിക്സര്‍ ആരാധകരുടെ മനസില്‍ ഇന്നും മധുരമുള്ള ഓര്‍മയാണ്. വാംഖഡെയില്‍ ലങ്കയുടെ നുവാന്‍ കുലശേഖരയെ ലോംഗ് ഓണിന് മുകളിലൂടെ പറത്തി ഇന്ത്യയെ ലോക കിരീടത്തിലെത്തിച്ച ധോണിയുടെ ഷോട്ട് പിന്നീട് എത്രയോ തവണ ആരാധകര്‍ ആവര്‍ത്തിച്ചു കണ്ടു.
എന്നാലിപ്പോള്‍ ആ സിക്സറിന്റെ ഓര്‍മകള്‍ ഉണര്‍ത്തി ധോണി വീണ്ടും വാംഖഡെയില്‍ സിക്സറടിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായുള്ള പരിശീലനത്തിനിടെ നെറ്റ്സിലായിരുന്നു ധോണി വാംധഖഡെയിലെ ആ പ്രശസ്തമായ സിക്സറിനെ അനുസ്മരിപ്പിക്കുന്ന ഷോട്ട് കളിച്ചത്. ബിസിസിഐ ആണ് ട്വിറ്ററില്‍ ഈ വിഡിയോ ട്വീറ്റ് ചെയ്തത്.
2011ലെ ലോകകപ്പ് ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ വീരേന്ദര്‍ സെവാഗിനെയും(0) സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും നഷ്ടമായിരുന്നു. 35 റണ്‍സെടുത്ത കോലിയും വീണശേഷം ക്രീസിലെത്തിയ ധോണി ഗംഭീറിനൊപ്പം 109 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ വിജയമുറപ്പിച്ചു. 91 റണ്‍സുമായി ധോണി പുറത്താകാതെ നിന്നപ്പോള്‍ 98 റണ്‍സെടുത്ത് ഗംഭീര്‍ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!