മുഹമ്മദ് സിറാജ് ടെസ്റ്റ് ടീമിലെത്താന്‍ കാരണം ധോണിയുടെ ആ വാക്കുകള്‍

By Web TeamFirst Published Oct 1, 2018, 11:43 AM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ് ഇടം പിടിച്ചപ്പോള്‍ ആരും നെറ്റിചുളിച്ചില്ല. കാരണം ആഭ്യന്തര ക്രിക്കറ്റിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യ എ ടീമിനായും സിറാജ് സമീപകാലത്ത് പുറത്തെടുത്ത പ്രകടനങ്ങള്‍ തന്നെ. എന്നാല്‍ ടെസ്റ്റ് ടീമിലേക്കുള്ള തന്റെ കടന്നുവരവിന് പിന്നില്‍ എംഎസ് ധോണിക്കുള്ള പങ്ക് ചെറുതല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സിറാജ് പറയുന്നു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ് ഇടം പിടിച്ചപ്പോള്‍ ആരും നെറ്റിചുളിച്ചില്ല. കാരണം ആഭ്യന്തര ക്രിക്കറ്റിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യ എ ടീമിനായും സിറാജ് സമീപകാലത്ത് പുറത്തെടുത്ത പ്രകടനങ്ങള്‍ തന്നെ. എന്നാല്‍ ടെസ്റ്റ് ടീമിലേക്കുള്ള തന്റെ കടന്നുവരവിന് പിന്നില്‍ എംഎസ് ധോണിക്കുള്ള പങ്ക് ചെറുതല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സിറാജ് പറയുന്നു.

ഏകദിന അരങ്ങേറ്റത്തില്‍ അടികൊണ്ട് വലഞ്ഞപ്പോള്‍ ധോണി അടുത്തെത്തി ആത്മവിശ്വാസം നല്‍കി. അധികം പരീക്ഷണങ്ങള്‍ക്ക് നില്‍ക്കരുത്. ബാറ്റ്സ്മാന്റെ ഫൂട് ‌വര്‍ക്ക്  നോക്കിയശേഷം ലൈനിലും ലെംഗ്തിലും മാറ്റം വരുത്തൂ എന്ന് ധോണി പറഞ്ഞു. ധോണിയുടെ ആ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അതിനുശേഷം എനിക്ക് കൂടുതല്‍ മികവോടെ പന്തറിയാനായി.

അതുപോലെ ക്യാപ്റ്റന്‍ വിരാട് കോലിയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സിറാജ് പറഞ്ഞു.ന്യൂസിലന്‍ഡിനെതരായ ട്വന്റി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോലിയുമായി സംസാരിച്ചിരുന്നു. ഞാനാകെ പരിഭ്രമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ കോലി എന്നോട് പറഞ്ഞു, ടെന്‍ഷനടിക്കേണ്ട. നാളെ ഗ്രൗണ്ടില്‍വെച്ച് നമുക്ക് സംസാരിക്കാം. ആദ്യ കളിക്കായി ഒരുങ്ങിക്കോളു. ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നിന്റെ കളി കണ്ടിട്ടുണ്ട്. നീ എങ്ങനെയാണോ സാധാരണ പന്തെറിയാറ്, അതുപോലെ തന്നെ എറിയു. അധികം പരീക്ഷണങ്ങള്‍ വേണ്ട. അത് എന്റെ സമ്മര്‍ദ്ദമകറ്റി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണിന്റെ വിക്കറ്റ് കൂടി നേടാനായത് എനിക്കേറെ സന്തോഷം നല്‍കുകയും ചെയ്തു-സിറാജ് പറഞ്ഞു.

click me!