രോഹിത്തല്ല ഏഷ്യാ കപ്പിന്റെ ക്യാപറ്റന്‍; അതിന് വേറെ ആളുണ്ട്

By Web TeamFirst Published Oct 1, 2018, 12:39 AM IST
Highlights
  • ആരാണ് ഏഷ്യാ കപ്പിലെ ക്യാപ്റ്റന്‍. ഔദ്യോഗിക ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പിനെത്തിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ കപ്പ് നേടുകയും ചെയ്തു.

ദുബായ്: ആരാണ് ഏഷ്യാ കപ്പിലെ ക്യാപ്റ്റന്‍. ഔദ്യോഗിക ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പിനെത്തിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ കപ്പ് നേടുകയും ചെയ്തു. അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ് ആരാണ് ഏഷ്യാ കപ്പിന്റെ ക്യാപ്റ്റന്‍. ക്രിക്കറ്റ് ആരാധകരുടേയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് രോഹിത് ശര്‍മയുടെ പേരായിരിക്കും. എന്നാല്‍ മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജയ്ക്ക് മറ്റൊരാളാണ്. 

ഏഷ്യാ കപ്പിലെ മികച്ച ക്യാപ്റ്റനായി റമീസ് രാജ തെരഞ്ഞെടുത്തത് മഷ്‌റഫെ മോര്‍ത്താസയെയാണ്. അസാധ്യമായ പോരാട്ട് വീര്യമാണ് ബംഗ്ലാദേശ് നായകന് പുറത്തെടുത്തതെന്ന് റമീസ് രാജ പറയുന്നു. ടീമിലെ മിന്നും താരങ്ങളായ ഷകീബ് അല്‍ഹസന്റെയും, തമീം ഇഖ്ബാലിന്റെയും അസാന്നിധ്യത്തെ ബംഗ്ലാദേശ് മറികടന്നത് മഷ്‌റഫ് മൊര്‍ത്താസയുടെ നായക മികവിലാണെന്നും റമീസ് പറഞ്ഞു.

ഫൈനലില്‍ അവസാന പന്ത് വരെ ഇന്ത്യ വിറപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് പരാജയം സമ്മതിച്ചത്. അതിന് മുന്‍പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശ് തോല്‍പ്പിച്ചിരുന്നു.

click me!