ഐഎസ്എല്‍: മറാത്ത ഡെര്‍ബിയില്‍ മുംബൈ; പൂനെയ്ക്ക് തോല്‍വി

Published : Oct 19, 2018, 09:51 PM IST
ഐഎസ്എല്‍: മറാത്ത ഡെര്‍ബിയില്‍ മുംബൈ; പൂനെയ്ക്ക് തോല്‍വി

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറാത്ത ഡെര്‍ബിയില്‍ മുംബൈ സിറ്റി എഫ്‌സിക്ക വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ പൂനെ സിറ്റിയെയാണ് മുംബൈ തോല്‍പ്പിച്ചത്. റാഫേല്‍ ബാസ്റ്റോസും മോഡൊ സോഗോയുമാണ് മുംബൈക്കായി ഗോള്‍ നേടിയത്.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറാത്ത ഡെര്‍ബിയില്‍ മുംബൈ സിറ്റി എഫ്‌സിക്ക വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ പൂനെ സിറ്റിയെയാണ് മുംബൈ തോല്‍പ്പിച്ചത്. റാഫേല്‍ ബാസ്റ്റോസും മോഡൊ സോഗോയുമാണ് മുംബൈക്കായി ഗോള്‍ നേടിയത്. ജയത്തോടെ നാല് പോയിന്റുമായി മുംബൈ നാലാമതെത്തി. ഒരു പോയിന്റുമായി പൂനെ ഒമ്പാതാമത് നില്‍ക്കുന്നു.

25ാം മിനിറ്റില്‍ മുംബൈ ലീഡ് നേടി. മൊഡൊ സോഗോ ആണ് ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ബാറിന് തട്ടി മടങ്ങിയപ്പോള്‍ പൂനെ കീപ്പര്‍ വിശാല്‍ കെയ്തും പൂനെ ഡിഫന്‍സും വലഞ്ഞു. ഉടന്‍ തന്നെ പ്രതികരിച്ച മോഡു സോഗോ മുംബൈയെ ഒരു ഗോളിന് മുന്നില്‍ എത്തിച്ചു.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാല്‍റ്റിയിലൂടെ ബാസ്റ്റോസ് മുംബൈയുടെ രണ്ടാം ഗോളും നേടി. ഫനായിയുടെ ഒരു ഫൗള്‍ ആണ് പെനാല്‍ട്ടി മുംബൈക്ക് സമ്മാനിച്ചത്. ഇഞ്ചുറി ടൈമില്‍ ഒരു പെനാല്‍റ്റി കൂടി ലഭിച്ചെങ്കിലും കിക്കെടുത്ത ലൂസിയാന്‍ ഗോയന് ഗോളാക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ ആഷിക് കുരുണിയന്‍ പരിക്കേറ്റ് കളം വിട്ടതും പൂനെക്ക് തിരിച്ചടിയായി.

PREV
click me!

Recommended Stories

പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്