മുംബൈ ഫൈവ്‌സിന് പ്രഥമ ഫുട്സാല്‍ കിരീടം

Web Desk |  
Published : Jul 24, 2016, 06:27 PM ISTUpdated : Oct 04, 2018, 06:02 PM IST
മുംബൈ ഫൈവ്‌സിന് പ്രഥമ ഫുട്സാല്‍ കിരീടം

Synopsis

പനാജി: മുന്നിലെത്തിയ ശേഷം കൊച്ചി ഫൈവ്‌സ് തോല്‍വി വഴങ്ങി. മുംബൈ ഫൈവ്‌സിന് പ്രഥമ ഫുട്സാല്‍ കിരീടം. കൊച്ചി ഫൈവ്‌സിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റയാന്‍ ഗിഗ്‌സിന്റെ മുംബൈ ഫൈവ്സ് കിരീടം നേടിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ മോറിയസിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് കൊച്ചി തോല്‍വിയിലേക്ക് വഴുതിയത്. കളി തീരാന്‍ ഒരു മിനിട്ടു മാത്രം ശേഷിക്കെ ആഞ്ചെലോട്ടിന്റെ ഗോളിലൂടെ സമനില പിടിച്ച മുംബൈ, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയവും കിരീടവും കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ആകെയുള്ള ആറു പെനാല്‍റ്റികളില്‍ മുംബൈ ഫൈവ്‌സ് മൂന്നെണ്ണം ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ കൊച്ചിക്ക് രണ്ടു തവണ മാത്രമെ ഗോളാക്കാനായുള്ളു. കിരീടം നേടിയെങ്കിലും സൂപ്പര്‍ താരം ഗിഗ്‌സും സാല്‍ഗാഡോയും ഫോഗ്ലിയയുമൊക്കെ പെനാല്‍റ്റി നഷ്‌ടമാക്കിയിരുന്നു. കൊച്ചിയുടെ അവസാന കിക്ക് എടുക്കാനെത്തിയ ഗോള്‍ കീപ്പര്‍ കാസലോണയ്‌ക്ക് പിഴച്ചതോടെയാണ് മുംബൈ കിരീടത്തിലേക്കുള്ള ആഘോഷം തുടങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിരാട് കോലിയോ അതോ ജോ റൂട്ടോ മികച്ചത്? മൈക്കല്‍ വോണിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
സഞ്ജു ആദ്യ മൂന്നില്‍ നിന്ന് പുറത്ത്, ഓറഞ്ച് ക്യാപ്പ് വീണ്ടും കോലിയുടെ തലയില്‍; റണ്‍വേട്ടക്കാരില്‍ ഗില്ലും മുന്നേറി