
മുംബൈ: ഐഎസ്എല്ലിൽ മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത മത്സരത്തിൽ ഇരുപത്തിയേഴാം മിനിറ്റിൽ മുബൈയുടെ മാത്തിയാസ് ഡിഫെഡറിഗോയാണ് ആദ്യഗോൾ നേടിയത്. എൺപത്തി രണ്ടാം മിനിറ്റിൽ കൊൽകത്തയുടെ ലാറ ഗ്രാന്റെ ഗോൾ മടക്കി.
തുടർന്ന് ഇരുടീമുകളും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളവസരങ്ങളൊന്നും തുറന്നില്ല. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുംബൈ നയം വ്യക്തമാക്കി. ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചര്‍ കൊല്‍ക്കത്ത പോസ്റ്റിന് മുകളിലൂടെ പറന്നു. മൂന്ന് മിനിറ്റിനുശേഷം കൊല്‍ക്കത്തയ്ക്കും കിട്ടി നല്ലൊരവസരം. ഇയാന്‍ ഹ്യൂമിന്റെ പാസ് മുതലാക്കാന്‍ പക്ഷെ ദക്ഷിണാഫ്രിക്കക്കാരനായ വിംഗര്‍ സമീദ് ഡൗട്ടിക്ക് കഴിഞ്ഞില്ല.
27-ാം മിനിറ്റിലാണ് മുംബൈ കാത്തിരുന്ന ഗോള്‍ വന്നത്. സമനിലയ്ക്കായി അവസാനം വരെ പൊരുതിയ കൊല്‍ക്കത്തയുടെ രക്ഷകനായി എണ്‍പത്തി രണ്ടാം മിനിറ്റില്‍ ലാറ ഗ്രാന്റെ നിറയൊഴിച്ചു. സീസണിൽ ഇതുവരെ തോൽവിയറിയാത്ത മുംബൈ കൊൽകത്തയോട് സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!