
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തത് 102 റണ്‍സിന്. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം സ്ഥാനത്തെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത 18.1 ഓവറില്‍ 108 റണ്‍സിന് എല്ലാവരും പുറത്തായി. ജയത്തോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. കൊല്‍ക്കത്തയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറാനും അവര്‍ക്ക് സാധിച്ചു.
മുംബൈയുടെ കൂറ്റന്‍ ജയത്തില്‍ ബൗളര്‍മാരുടെ പങ്കും നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തി. കൊല്‍ക്കത്ത നിരയില്‍ 15 പന്തില്‍ 21 റണ്‍സെടുത്ത ക്രിസ് ലിന്നാണ് ടോപ് സ്‌കോറര്‍. നിതീഷ് റാണ (21)യാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റ്‌സ്മാന്‍. ആേ്രന്ദ റസല്‍ (2), ദിനേഷ് കാര്‍ത്തിക് (5), റിങ്കു സിങ് (5), സുനില്‍ നരെയ്ന്‍ (4) തുടങ്ങിയവര്‍ നിരാശപ്പെടുത്തി.
നേരത്തെ ഇഷാന്‍ കിഷന്റെ വെട്ടിക്കെട്ട് ഇന്നിങ്‌സാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 21 പന്ത് മാത്രം നേരിട്ട ഇഷാന്‍ 62 റണ്‍സ് അടിച്ചെടുത്തു. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മ (31 പന്തില്‍ 36), സൂര്യകുമാര്‍ യാദവ് (32 പന്തില്‍ 36), ബെന്‍ കട്ടിങ് (ഒമ്പത് പന്തില്‍ 24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി പിയൂഷ് ചൗള മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ടോം കുറാന്‍, സുനില്‍ നരൈന്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!