മാഴ്‌സെലോയെ ഇടിച്ചു: റോബര്‍ട്ടോയ്ക്ക് കടുത്ത ശിക്ഷ

web desk |  
Published : May 09, 2018, 09:25 PM ISTUpdated : Jun 29, 2018, 04:23 PM IST
മാഴ്‌സെലോയെ ഇടിച്ചു: റോബര്‍ട്ടോയ്ക്ക് കടുത്ത ശിക്ഷ

Synopsis

മത്സരത്തിനിടെ റോബര്‍ട്ടോ മാഴ്‌സെലോയുടെ മുഖത്ത് ഇടിച്ചിരുന്നു.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പ്രതിരോധതാരം മാഴ്‌സെലോയെ ഇടിച്ചതിന്  ബാഴ്‌സയുടെ സെര്‍ജിയോ റോബര്‍ട്ടോയ്ക്ക് കടുത്ത ശിക്ഷ. നാല് മത്സരങ്ങളില്‍ നിന്ന് താരത്തന് വിലക്കേര്‍പ്പെടുത്തി. ഇക്കഴിഞ്ഞ എല്‍- ക്ലാസിക്കോയില്‍ ആയിരുന്നു ശിക്ഷയ്ക്ക് ആസ്പദമായ സംഭവം. മത്സരത്തിനിടെ റോബര്‍ട്ടോ മാഴ്‌സെലോയുടെ മുഖത്ത് ഇടിച്ചിരുന്നു. തുടര്‍ന്നായിരുന്നു സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്ക്. 

ഇതോടെ ഈ സീസണില്‍ താരത്തിന് ഇനി ബാഴ്‌സലോണക്ക് വേണ്ടി മത്സരിക്കാന്‍ കഴിയില്ല. ബാഴ്‌സലോണക്ക് ഈ സീസണില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. വിയ്യറയാല്‍, ലെവാന്റെ, റയല്‍ സോസിഡാഡ് എന്നിവര്‍ക്കെതിരെയാണ് ബാഴ്‌സലോണയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍. അടുത്ത സീസണിന്റെ തുടക്കത്തില്‍ സെവിയ്യക്കെതിരെ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദവും താരത്തിന് നഷ്ട്ടമാകും.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ബാഴ്‌സ സമനില നേടിയിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്