റോമയുടെ സൂപ്പര്‍‌താരമില്ലാതെ ബെല്‍ജിയം ലോകകപ്പിന്

web desk |  
Published : May 21, 2018, 05:02 PM ISTUpdated : Jun 29, 2018, 04:26 PM IST
റോമയുടെ സൂപ്പര്‍‌താരമില്ലാതെ ബെല്‍ജിയം ലോകകപ്പിന്

Synopsis

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൗറോ ഫെല്ലയ്‌നി ടീമില്‍ നേടി.

ബ്രസല്‍സ്: റോമ മിഡ് ഫീല്‍ഡര്‍ റഡ്ജ നൈന്‍ഗോളനെ ഒഴിവാക്കി ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ചു. 15 പ്രീമിയര്‍ ലീഗ് താരങ്ങളാണ് 28 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡിനാണ് ക്യാപ്റ്റന്റെ ചുമതല. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൗറോ ഫെല്ലയ്‌നി ടീമില്‍ നേടി. സഹതാരം റൊമേലു ലുകാകുവും ടീമിലുണ്ട്. ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ തിബോട്ട് കേര്‍ട്ടോയ്‌സാണ് ബാറിന് കീഴില്‍. ചെല്‌സിയില്‍ നിന്നും ഡോര്‍ട്മുണ്ടില്‍ ലോണില്‍ കളിക്കുന്ന മിച്ചി ബാത്ശുവായിയും ടീമില്‍ ഇടം നേടി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിയില്‍ നിന്നും കെവിന്‍ ഡി ബ്രുയനെയും വിന്‍സന്റ് കൊമ്പനിയും ടീമില്‍ ഇടം കണ്ടെത്തി.

ജൂണ് 18ന് പനാമക്കെതിരെ ആണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ ട്യുണീഷ്യയെയും മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും നേരിടും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചില പോരായ്മകള്‍ വൈഭവിനുണ്ട്, എന്നാല്‍...'; കൗമാരതാരത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇയാന്‍ ബിഷപ്പ്
'കുടുംബത്തിന്റെ സ്വകാര്യതയില്‍ കൈകടത്തി?; ആരാധകന് താക്കീത് നല്‍കി ഹെന്റിച്ച് ക്ലാസന്‍