ഐപിഎല്‍ തോല്‍വി; ആരാധകരോട് ക്ഷമ ചോദിച്ച് പ്രീതി സിന്‍റ

Web Desk |  
Published : May 21, 2018, 03:16 PM ISTUpdated : Jun 29, 2018, 04:05 PM IST
ഐപിഎല്‍ തോല്‍വി; ആരാധകരോട് ക്ഷമ ചോദിച്ച് പ്രീതി സിന്‍റ

Synopsis

 ആരാധകരോട് ക്ഷമ ചോദിച്ച് പ്രീതി സിന്‍റെ

പുനെ: നാടകീയമായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ പ്രകടനം. ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ച് ജയവുമായി രാജകീയമായാണ് കിംഗ്സ് ഇലവന്‍ സീസണ്‍ തുടങ്ങിയത്. എന്നാല്‍ പിന്നീടുണ്ടായ തുടര്‍തോല്‍വികളെ തുടര്‍ന്ന് പ്ലേ ഓഫ് കാണാതെ ടീം പുറത്തായി.

ക്രിസ് ഗെയ്‌ലിനെ പോലുള്ള വമ്പന്‍മാര്‍ ടീമിലുള്ളപ്പോളായിരുന്നു ഈ ദാരുണ പതനം. പ്ലേ ഓഫ് യോഗ്യത നേടാന്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 53 റണ്‍സിനെങ്കിലും ജയിക്കേണ്ടിയിരുന്ന ടീം അഞ്ച് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങി. സീസണില്‍ കിംഗ്സ് ഇലവന്‍റെ എട്ടാം തോല്‍വിയായിരുന്നു ഇത്.

ഇതോടെ ഏഴാം സ്ഥാനക്കാരായി പഞ്ചാബ് സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു. പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് ടീമുടമകളിലൊരാളും ബോളിവുഡ് താരവുമായ പ്രീതി സിന്‍റെ രംഗത്തെത്തി. സീസണില്‍ മികച്ച വിജയം നേടാനാകാത്തതില്‍ ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായി പ്രീതി സിന്‍റെ ട്വിറ്ററില്‍ കുറിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിച്ചല്‍ സ്റ്റാര്‍ക്ക്-വൈഭവ് സൂര്യവന്‍ഷി പോര്! ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്
ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങി; എങ്കിലും ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്