ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ തട്ടിപ്പിന് ഹരിയാനയുടെ ശ്രമം

By Web DeskFirst Published Dec 22, 2017, 11:05 AM IST
Highlights

റോത്തക്: ഹരിയാനയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തട്ടിപ്പിന് ഹരിയാനയുടെ ശ്രമം. പെണ്‍കുട്ടികളുടെ നാല് ഗുണം 400 മീറ്റർ റിലേയിൽ സർവകലാശാല താരത്തെ മത്സരിപ്പിക്കാനാണ് ഹരിയാന ശ്രമച്ചത്. ഹരിയാന ഗുണ്ടൂര്‍ സര്‍വകലാശാല മീറ്റില്‍ മത്സരിച്ച താരത്തെ ഹരിയാന ടീമിൽ ഉള്‍പ്പെടുത്തി. കേരളം പ്രതിഷേധിക്കുന്നു മത്സരം തുടങ്ങാൻ വൈകുകയാണ്.

അതേസമയം കേരളം ദേശീയസ്കൂൾ സീനിയർ മീറ്റിൽ കിരീടം നിലനിർത്തി. തുടർച്ചയായ ഇരുപതാം തവണയാണ് കേരളം   കിരീടം നേടുന്നത്. ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് നേട്ടം.  9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 80 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 53 പോയിന്റുകളാണ് നേടാന്‍ കഴിഞ്ഞത്. 

ഡിസ്‌കസ് ത്രോയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ അലക്സ് പി തങ്കച്ചനാണ് നാലാം ദിവസത്തെ താരം. മീറ്റ് ചരിത്രത്തിലാദ്യമായാണ് ഡിസ്കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളില്‍ വിഷ്ണുപ്രിയ സ്വര്‍ണ്ണവും ആണ്‍കുട്ടികളില്‍ അനന്തു വിജയന്‍ വെള്ളിയും കരസ്ഥമാക്കി. 
 

click me!