
തിരുവനന്തപുരം: ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണം പഞ്ചാബിന്റെ അഞ്ജും മൗദ്‌ഗിലിന്. അവസാന ഷോട്ടിലാണ് തേജസ്വിനി സാവന്തിനെ അഞ്ജും തോൽപ്പിച്ചത്.
തുടക്കം മുതല്‍ 44ആം ഷോട്ട് വരെ മുന്നിട്ടുനിന്ന തേജസ്വിനി സാവന്തിനെ നാടകീയമായി പിന്തള്ളിയാണ് അഞ്ജും, കോമൺവെല്‍ത്ത് ഗെയിംസ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടിയത്.
10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് ഒളിമ്പിക് ക്വാട്ട സമ്മാനിച്ച ആത്മവിശ്വാസത്തില്‍ തിരുവന്തപുരത്തെത്തിയ അഞ്ജും കഴിഞ്ഞ വര്‍ഷത്തിലെ മികവ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.