ട്രാക്കിലെ കൂട്ടിയിടിയില്‍ സൂപ്പര്‍ ഡ്രൈവര്‍ക്ക് പരിക്ക്; ഞെട്ടിക്കുന്ന അപകട വീഡിയോ പുറത്ത്

Published : Nov 18, 2018, 07:24 PM ISTUpdated : Nov 18, 2018, 07:28 PM IST
ട്രാക്കിലെ കൂട്ടിയിടിയില്‍ സൂപ്പര്‍ ഡ്രൈവര്‍ക്ക് പരിക്ക്; ഞെട്ടിക്കുന്ന അപകട വീഡിയോ പുറത്ത്

Synopsis

ഫോര്‍മുല ത്രീ മക്കാവു ഗ്രാന്‍ഡ് പ്രിക്‌സില്‍ നടന്ന കൂട്ടിയിടിയില്‍ കൗമാര വനിതാ ഡ്രൈവര്‍മാരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. പതിനേഴുകാരിയായ സൂപ്പര്‍താരം സോഫിയ ഫ്ലോര്‍ച്ചും

മക്കാവു: റേസിംഗ് ട്രാക്കില്‍ നിന്ന് കായികപ്രേമികള്‍ക്ക് ദുഖവാര്‍ത്ത. ഫോര്‍മുല ത്രീ മക്കാവു ഗ്രാന്‍ഡ് പ്രിക്‌സില്‍ നടന്ന കൂട്ടിയിടിയില്‍ കൗമാര വനിതാ ഡ്രൈവറുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. പതിനേഴുകാരിയായ ജര്‍മന്‍ സൂപ്പര്‍താരം സോഫിയ ഫ്ലോര്‍ച്ചും 23കാരിയായ ജപ്പാന്‍കാരി ഷൂ സുബോയിയുമാണ് പരിക്കേറ്റ ഡ്രൈവര്‍മാര്‍‍. രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു സുരക്ഷാ മാര്‍ഷലിനും പരിക്കേറ്റിട്ടുണ്ട്.

പതിനാറാമതായിരുന്ന സോഫിയയുടെ കാര്‍ നിയന്ത്രണം വിട്ട് സുബോയിയുടെ കാറിന് മുകളിലൂടെ പറന്ന് സുരക്ഷാവേലിയില്‍ ഇടിച്ചുതെറിക്കുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ സോഫിയക്ക് തിങ്കളാഴ്‌ച്ച ശസ്ത്രക്രിയ നടത്തും. മുന്‍പ് നടന്ന അപകടങ്ങളില്‍ മൂന്ന് പേര്‍ ഈ ട്രാക്കില്‍ മരിച്ചിട്ടുണ്ട്. കാണികളിലൊരാള്‍ പകര്‍ത്തിയ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.  

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു