
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ വനിത പുരുഷ ടീമുകള്‍ ഫൈനലില്‍. സെമിഫൈനലിൽ കേരള വനിതകള്‍ തമിഴ്നാടിനെ തോൽപ്പിച്ചിരുന്നു. സെമിഫൈനലിൽ റെയില്‍വേസ് മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫൈനലിൽ കടന്നത്. തുടർച്ചയായ പത്താം തവണയാണ് ദേശീയ സീനിയർ വനിതാ വിഭാഗം വോളിയുടെ ഫൈനലിൽ കേരളവും റെയിൽവേസും ഏറ്റുമുട്ടുന്നത്.
അതേ സമയം പുരുഷന്മാരുടെ സെമിയില്‍ അയൽക്കാരായ തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു കേരളത്തിന്‍റെ ഫൈനൽ പ്രവേശം.
സ്കോർ: (24-22, 30-28, 25-22). ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ റെയില്‍വേസാണ് കേരളത്തിന്‍റെ എതിരാളികൾ. സർവീസസിനെ മറികടന്നാണ് റെയിൽവേസ് ഫൈനലിൽ കടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!