
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ കോച്ചിങ് സ്ഥാനത്ത് വന്‍ അഴിച്ചുപണി. സാംപോളി പോയതോടെ ഒഴിഞ്ഞുകിടന്ന പരിശീലക സ്ഥാനത്തേക്ക് രണ്ട് മുന്‍ താരങ്ങളെ നിയമിച്ചു. ലിയോണല്‍ സ്‌കലോണി, പാബ്ലോ ഐമര്‍ എന്നിവരേയാണ് പുതുതായി നിശ്ചയിച്ചത്. താല്‍കാലിക ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. ഗോട്ടിമാലക്കും കൊളംബിയക്കും എതിരെയുള്ള മത്സരങ്ങള്‍ക്ക് ടീം സജീകരിക്കുകയാണ് ഇവരുടെ ആദ്യ ചുമതല. മാര്‍ട്ടിന്‍ ടോക്കാളിയെ ഗോള്‍ കീപ്പര്‍മാരുടെ പരിശീലകനായും നിയോഗിച്ചിട്ടുണ്ട്.
ഇരുവര്‍ക്കും പ്രായം അധികം ആയിട്ടില്ല. സ്‌കലോണിയുടെ പ്രായം നാല്‍പ്പതും ഐമര്‍ക്ക് മുപ്പത്തിയെട്ടും വയസാണ്. അര്‍ജന്റീന യൂത്ത് ടീമിന്റെ ചുമതലയുണ്ടായിരുന്നു അവര്‍ക്ക്. സ്‌കാലോണി 2003 മുതല്‍ 2006 വരെ അര്‍ജന്റീനക്ക് വേണ്ടി ഏഴ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഐമര്‍ 1999 മുതല്‍ 2009 വരെ അര്‍ജന്റീനയുടെ കുപ്പായത്തില്‍ 52 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും നേടിയിട്ടുണ്ട്. 2017 മുതല്‍ അവരുടെ അണ്ടര്‍ 17 ടീം പരിശീലകനുമാണ്.
മെസി അരങ്ങേറിയ 2006 ലോകകപ്പില്‍ അര്‍ജന്റീനന്‍ ടീമില്‍ അംഗമായിരുന്നു ഐമര്‍. മധ്യനിര താരമായ ഐമര്‍ ലാ ലിഗയില്‍ വലന്‍സിയക്ക് വേണ്ടി 162 മത്സരങ്ങള്‍ കളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!