
ഡ്യുനെഡിന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി റോസ് ടെയ്‌ലര്‍. ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് ടെയ്‌ലര്‍ സ്വന്തം പേരിലാക്കിയത്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെയാണ് ടെയ്‌ലര്‍ പിന്തള്ളിയത്. ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ 51 റണ്‍സ് നേടിയപ്പോഴാണ് നേട്ടം ടെയ്‌ലറുടെ പേരിലായത്. ന്യൂസിലാന്‍ഡിന് വേണ്ടി ഇതുവരെ 8021 റണ്‍സ് നേടിയിട്ടുണ്ട് റോസ് ടെയ്‌ലര്‍. 218 ഏകദിനങ്ങള്‍ കളിച്ചു.
279 ഏകദിന മത്സരങ്ങളില്‍ നിന്ന് 8007 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിഹ് നേടിയത്. ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടിയ താരവും ടെയ്ലര്‍ തന്നെയാണ്. ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് നേട്ടം തികക്കുന്ന നാലാമത്തെ താരം കൂടിയാണ് ടെയ്ലര്‍. വിരാട് കോഹ്ലി, എബി ഡിവില്ലേഴ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് ടെയ്ലറെക്കാള്‍ വേഗത്തില്‍ 8000 റണ്‍സ് തികച്ച താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!