ആദ്യം ഷമി, പിന്നെ ചാഹല്‍; നേപ്പിയറില്‍ കിവീസ് തകര്‍ന്നു

By Web TeamFirst Published Jan 23, 2019, 9:46 AM IST
Highlights

ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 30 ഓവര്‍ പിന്നിടുമ്പോള്‍ ആറിന് 136 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (58), ഡഗ് ബ്രേസ്വെല്‍(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേപ്പിയര്‍: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 30 ഓവര്‍ പിന്നിടുമ്പോള്‍ ആറിന് 136 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (58), ഡഗ് ബ്രേസ്വെല്‍(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്‍റനര്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഷമിയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ട് പന്ത് സ്റ്റംപിലേക്ക്. അടുത്ത ഓവറില്‍ മണ്‍റോയേയും ഷമി മടക്കി അയച്ചു. ഇടങ്കയ്യനെതിരെ റൗണ്ട് ദ വിക്കറ്റില്‍ വന്ന ഷമി മനോഹരമയായ ഒരു പന്തില്‍ മണ്‍റോയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി ഷമി.

വില്യംസണ്‍- ടെയ്‌ലര്‍ സഖ്യം പിടിച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചാഹല്‍ ബ്രേക്ക് ത്രൂ നല്‍കി. ടെയ്‌ലറെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു ചാഹല്‍. ടോം ലാഥവും ഇതേ രീതിയില്‍ തന്നെ പുറത്തായി. മികച്ച ഫോമിലുള്ള ഹെന്റി നിക്കോള്‍സിനെയാവട്ടെ കേദാര്‍ ജാദവ് മടക്കിയയച്ചു. ജാദവിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെ മിഡ് വിക്കറ്റില്‍ കുല്‍ദീപ് യാദവിന്റെ കൈയില്‍ കുടുങ്ങുകയായിരുന്നു നിക്കോള്‍സ്. സാന്‍റ്നറെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. 

Just watch how Colin Munro got out.. Shami knocked him over😂 pic.twitter.com/xwUHSsRdpV

— Blue India (@BlueIndiaLive)

നേരത്തെ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നല്‍കി. ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കര്‍ നേപ്പിയര്‍ ഏകദിനത്തിലും സ്ഥാനം കണ്ടെത്തി. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), എം.എസ്. ധോണി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

click me!