
വെല്ലിങ്ടണ്‍: 15 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്. നവംബറില്‍ നടക്കുന്ന പര്യടനത്തിലെ മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പാക്കിസ്ഥാനില്‍ നടക്കുക. എന്നാല്‍ സര്‍ക്കാരിന്‍റേയും താരങ്ങളുടേയും അഭിപ്രായം ചോദിച്ച് മാത്രമേ തീരുമാനം അറിയിക്കൂ. അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റിനും വേദിയാവുക യുഎഇ ആയിരിക്കും.
2003ലാണ് ന്യൂസിലന്‍ഡ് അവസാനമായി പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചത്. എന്നാല്‍ 2002ല്‍ പാക്കിസ്ഥാനില്‍ അത്ര നല്ല ഓര്‍മകളല്ല അവര്‍ക്കുണ്ടായത്. രണ്ട് ടെസ്റ്റുകള്‍ക്കെത്തിയ ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് മാത്രം കളിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ടീം താമസിച്ച ഹോട്ടിന് പുറത്തുണ്ടായ സ്‌ഫോടനമാണ് ടീമിനെ പാക്കിസ്ഥാന്‍ വിടാന്‍ തീരുമാനിച്ചത്. സ്‌ഫോടനത്തില്‍ 11 ഫ്രഞ്ച് എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷം ഏകദിന പരമ്പരയ്ക്കായി ന്യൂസിലന്‍ഡ് പാക്കിസ്ഥാനിലെത്തിയിരുന്നു. 2009ല്‍ മറ്റൊരു പരമ്പരകൂടി ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ കളിക്കാനെത്തിയ ശ്രീലങ്കന്‍ താരങ്ങളുടെ ബസിന് നേരെ ആക്രമണമുണ്ടായ സമയമായിരുന്നത്. ഇതോടെ പാക്കിസ്ഥാനില്‍ കളിക്കേണ്ടെന്ന് ന്യൂസിലന്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!