പിറന്നാള്‍ ദിനത്തില്‍ അനുഷ്കയെ നിരാശയാക്കാതെ കോലി, റിതികയെ കരയിച്ച് രോഹിത്

Web Desk |  
Published : May 02, 2018, 08:51 PM ISTUpdated : Jun 08, 2018, 05:48 PM IST
പിറന്നാള്‍ ദിനത്തില്‍ അനുഷ്കയെ നിരാശയാക്കാതെ കോലി, റിതികയെ കരയിച്ച് രോഹിത്

Synopsis

പിറന്നാള്‍ ദിനത്തില്‍ അനുഷ്കയെ നിരാശയാക്കാതെ കോലി, റിതികയെ കരയിച്ച് രോഹിത്

അനുഷ്ക എത്തിയാല്‍ ആ മത്സരം തോല്‍ക്കും, കോലി ഫോമൗട്ടാകും... ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ അനുഷ്ക്കയ്ക്കെതിരെ  നടത്തുന്ന ആരോപണങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയായിരുന്നു ഇന്നലെ കോലിയുടെ ഭാര്യ അനുഷ്ക ശര്‍മയുടെ മുഖത്ത് കണ്ടത്. 

പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി അടിച്ച് സമ്മാനം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനെ ജയിപ്പിച്ച് അനുഷ്കയുടെ മുഖത്തെ ചിരി നിലനിര്‍ത്താന്‍ കോലിക്ക് കഴിഞ്ഞു. കളിയുടെ ഗതി നിര്‍ണയിച്ച് ഹര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാച്ചും അനുഷ്കയെ ആവേശത്തിലാക്കി. അനുഷ്കയുടെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ കളി കാണാനെത്തിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും എത്തി തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കാന്‍ അനുഷ്കയ്ക്ക് സാധിച്ചു.

അതേസമയം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ഇന്നലെ മോശം ദിവസമായിരുന്നു. വിവാഹവാര്‍ഷികത്തിന് ഇരട്ടശതകം പൂര്‍ത്തിയാക്കി സമ്മാനം നല്‍കിയ രോഹിത് റോയല്‍ ചലഞ്ചസ് പൂജ്യത്തിന് പുറത്തായി. ഗാലറിയിലിരിക്കുന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കാതെ പവലിയനിലേക്ക് നടക്കുന്ന രോഹിത്തിന്‍റെയും കണ്ണുനിറഞ്ഞ് നില്‍ക്കുന്ന റിതികയുടെയും ചിരിച്ചുകൊണ്ട് കയ്യടിക്കുന്ന അനുഷ്കയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയുടെ ഭാവി തുലാസിൽ; നീലപ്പടയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ? സഞ്ജുവും ശ്രേയസും ബിസിസിഐയുടെ റഡാറിൽ!
ഐപിഎല്‍ 2026: ദയനീയ പ്രകടനങ്ങള്‍, ടെസ്റ്റ് കളിക്കാനിറങ്ങിയ നായകന്മാര്‍