
ബേ ഓവല്‍: ഇന്ത്യക്കെതിരെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ മാറ്റം വരുത്തി ന്യൂസിലന്‍ഡ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഇപ്പോള്‍ തന്നെ പരമ്പര സ്വന്തമാക്കി. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങളെങ്കിലും വിജയിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ന്യൂസിലന്‍ഡ് മാറ്റം വരുത്തിയത്. രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളത്. സ്പിന്നര്‍ ഇഷ് സോഥിയും പേസര്‍ ഡഗ് ബ്രേസ്‌വെല്ലിനേയും ടീമില്‍ നിന്ന് പുറത്താക്കി.
ഓള്‍ റൗണ്ടര്‍മാരായ ജയിംസ് നീഷാം, ടോഡ് ആസ്റ്റലേ എന്നിവരേയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്ക് കാരണമാണ് ഇരുവര്‍ക്കും ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായത്. ലോകകപ്പ് അടുത്തിരിക്കെ ടീമിനെ ഒരുക്കേണ്ടത് കൂടി പരിഗണിച്ചാണ് ടീമില്‍ മാറ്റം കൊണ്ടുവന്നത്. മാത്രമല്ല അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ വിജയിക്കേണ്ടത് ടീമിന്റെ അഭിമാന പ്രശ്‌നമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അതിന് കഴിയുമെന്നാണ് കിവീസിന്റെ പ്രതീക്ഷ.
അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള കിവീസ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോഡ് ആസ്റ്റലേ, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!