എന്തൊരു പ്രകടനമാണിത്..! ആശ്ചര്യത്തോടെ സുരേഷ് റെയ്‌ന

Published : Jan 28, 2019, 06:57 PM ISTUpdated : Jan 28, 2019, 06:59 PM IST
എന്തൊരു പ്രകടനമാണിത്..! ആശ്ചര്യത്തോടെ സുരേഷ് റെയ്‌ന

Synopsis

തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇപ്പോഴിതാ ന്യൂസിലന്‍ഡിലും ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. മറ്റ് ടീമുകള്‍ ആസൂയയോടെ മാത്രം നോക്കി കാണുന്ന നേട്ടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്.

ദില്ലി: തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇപ്പോഴിതാ ന്യൂസിലന്‍ഡിലും ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. മറ്റ് ടീമുകള്‍ ആസൂയയോടെ മാത്രം നോക്കി കാണുന്ന നേട്ടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. അഭിനന്ദനങ്ങളുമായി പലരുമെത്തി. സുരേഷ് റെയ്‌നയും തന്റെ അഭിനന്ദനമറിയിച്ചു...

ട്വിറ്ററിലാണ് താരം അഭിനന്ദനം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ഇവിടെങ്ങളില്‍ നടന്ന ഏകദിന വിജയങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയാണ് റെയ്‌ന ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇങ്ങനെ.. ''ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ഇപ്പോഴിതാ ന്യൂസിലന്‍ഡിലും പരമ്പര വിജയം..! ടീം ഇന്ത്യയുടേത് എന്തൊരു പ്രകടനമാണ്...''

 

അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. 2009ലും ഇന്ത്യ ന്യൂസിലന്‍ഡില്‍ പരമ്പര നേടിയിരുന്നു. എന്നാല്‍ 2014ല്‍ ഒരു ഏകദിനം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തര്‍ക്കം രൂക്ഷം, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസികളില്‍ നിന്ന് കുടിശ്ശിക ഈടാക്കാനുള്ള കര്‍ശന നടപടികളുമായി പിസിബി
'ബാറ്റിംഗ് കൊള്ളാം, പക്ഷേ ഒരു പ്രശ്‌നമുണ്ട്'; സഞ്ജുവിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം