ക്രൈസ്റ്റ്ചര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ കിവീസ് വിജയത്തിനരികെ

By Web TeamFirst Published Dec 29, 2018, 1:58 PM IST
Highlights

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഒരു ദിനവും നാല് വിക്കറ്റും ശേഷിക്കെ ലങ്കയ്ക്ക് ഇനിയും 429 റണ്‍സ് വേണം. നാലാം ദിനം അവസാനിക്കുമ്പോള്‍ ലങ്ക ആറിന് 231 എന്ന നിലയിലാണ്.

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഒരു ദിനവും നാല് വിക്കറ്റും ശേഷിക്കെ ലങ്കയ്ക്ക് ഇനിയും 429 റണ്‍സ് വേണം. നാലാം ദിനം അവസാനിക്കുമ്പോള്‍ ലങ്ക ആറിന് 231 എന്ന നിലയിലാണ്. ടെസ്റ്റില്‍ ഒന്നാകെ 659 റണ്‍സിന്റെ ലീഡാണ് നേടിയത്. 67 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ് (22), സുരംഗ ലക്മല്‍ (16) എന്നിവരാണ് ക്രീസില്‍.  നീല്‍ വാഗ്നര്‍ കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

24ന് രണ്ട് എന്ന നിലയില്‍ നിന്നാണ് കിവീസ് നാലാം ദിനം ആരംഭിച്ചതും. ദിനേശ് ചാണ്ഡിലും (56) കുശാല്‍ മെന്‍ഡിസും ശ്രദ്ധാപൂര്‍വം കിവീസിനെ മുന്നോട്ട് നയിച്ചു. 117 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മെന്‍ഡിന് പുറത്താക്കി വാഗ്നര്‍ കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് എയ്ഞ്ചലോ മാത്യൂസ് ക്രീസിലേക്ക്. എന്നാല്‍ പരിക്കേറ്റ് താരം പുറത്ത് പോയി. ചാണ്ഡിമലിനേയും റോഷന്‍ സില്‍വയേയും (18) മടക്കിയതോടെ ശ്രീലങ്ക തോല്‍വി സമ്മതിച്ചു. നിരോഷന്‍ ഡിക്ക്‌വെല്ലയെ (19) സൗത്തി ബൗള്‍ഡാക്കുകയായിരുന്നു. വാഗ്നറെ കൂടാതെ സൗത്തി രണ്ടും ബൗള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി. 

നേരത്തെ, ടോം ലാഥം (176), ഹെന്റി നിക്കോള്‍സ് (162), ഗ്രാന്‍ഡ്‌ഹോം (71), ജീത് റാവല്‍ (74) എന്നിവരുടെ ഇന്നിങ്‌സാണ് ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. 

click me!