അബുദാബി ടെസ്റ്റ്: യാസിര്‍ ഷാ വീണ്ടും, കിവീസ് പൊരുതുന്നു

Published : Dec 03, 2018, 07:36 PM IST
അബുദാബി ടെസ്റ്റ്: യാസിര്‍ ഷാ വീണ്ടും, കിവീസ് പൊരുതുന്നു

Synopsis

പാക്കിസ്ഥാനെതിരെ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തിട്ടുണ്ട്. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടോപ് കിവീസിന്റെ ടോപ് സ്‌കോറര്‍.

അബുദാബി: പാക്കിസ്ഥാനെതിരെ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തിട്ടുണ്ട്. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടോപ് കിവീസിന്റെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

സ്‌കോര്‍ 24ല്‍ നില്‍ക്കെ ടോം ലാഥത്തെ (4) ന്യൂസിലന്‍ഡിന് നഷ്ടമായി. എന്നാല്‍ ജീത് റാവല്‍ (45), കെയ്ന്‍ വില്യംസണ്‍ (89) എന്നിവര്‍ കിവീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റാവലിനെ ഷാ മടക്കി അയച്ചു. പിന്നീടെത്തിയ റോസ് ടെയ്‌ലറെ ആദ്യപന്തില്‍ തന്നെ ഷാ പവലിയനിലെത്തിച്ചു. ഒരു റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെയും യാസിര്‍ ഷാ മടക്കി. ബിജെ വാട്‌ലിങ് 42 റണ്‍സോടെ ക്രീസിലുണ്ടെങ്കിലും ഇടയ്ക്ക് വില്യംസണെ നഷ്ടമായത് കിവീസിന് തിരിച്ചടിയായി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (22), ടിം സൗത്തി (2) എന്നിവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വാട്‌ലിങ്ങിനൊപ്പം സോമര്‍വില്ലേ (12)യാണ് ക്രീസില്‍.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനും വിജയിച്ചിരുന്നു. മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് പരമ്പരയിലുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി
ഇന്ത ആട്ടം പോതുമാ ഗംഭീറേ? സമ്മർദത്തെ ഗ്യാലറിയിലെത്തിച്ച് സഞ്ജു സാംസണ്‍