നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി ബാബര്‍ അസം

By Web DeskFirst Published Jan 22, 2018, 2:14 PM IST
Highlights

വെല്ലിംങ്ടണ്‍:  ടി20യില്‍ ബൗണ്ടറി നേടാതെ തുടര്‍ച്ചയായി ഏറ്റവും അധികം പന്തുകള്‍ ബാറ്റ് ചെയ്ത താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍റെ ബാബര്‍ അസം. മത്സരത്തില്‍ 37 പന്തുകളാണ് ബാബര്‍ അസം ബൗണ്ടറി ഒന്നുമില്ലാതെ നേരിട്ടത്. മത്സരത്തില്‍ 41 പന്തില്‍ ഒരു ബൗണ്ടറി സഹിതം 41 റണ്‍സാണ് ബാബര്‍ അസമിന്‍റെ സംഭാവന.

ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് സാദ് നസിമിന്റെ പേരിലായിരുന്നു. ഓസ്ട്രേലിയക്കെതിരെ 32 പന്തുകളാണ് നാസിം 2014ല്‍ നേരിട്ടത്. മത്സരത്തില്‍ പാകിസ്താന്‍ ദയനീയ തോല്‍വിയും വഴങ്ങി. ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ കേവലം 105 റണ്‍സിന് പുറത്താകുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ കൃത്യമായി വിക്കറ്റുകള്‍ ഉതിര്‍ന്നത് പാകിസ്താന് തിരിച്ചടിയായി. 

കിവീസിനായി റാന്‍സ് , സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി . 41 പന്തില്‍ 41 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താകാതെ 43 പന്തില്‍ 2 സിക്‌സും 3 ഫോറും ഉള്‍പ്പടെ 49 റണ്‍സ് നേടിയ കോളിന്‍ മുണ്ടോ ആണ് മാന്‍ ഓഫ് ദി മാച്ച് . നേരത്തെ ഏകദിന പരമ്പര 5-0ത്തിന് പാകിസ്താന്‍ തോറ്റിരുന്നു.

click me!