
റിയൊ ഡീ ജനീറോ: ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിട്ട ബ്രസീലിയന്‍ താരം അര്‍തര്‍ മെലോയ്ക്ക് നെയ്മറിന്റെ ഉപദേശം. അടുത്തിടെയാണ് ഗ്രമിയോ താരം അര്‍തര്‍ ബാഴ്‌സയുമായി കരാര്‍ ഒപ്പിട്ടത്. ഇരുവരും അടുത്തിടെ നേരില്‍ കണ്ടിരുന്നു.
ബാഴ്‌സലോണയിലെ ചെറുപ്പട്ടണമായ ബാറിയോ ഡി പെഡ്രോയില്‍ താമസം തരപ്പെടുത്താനാണ് നെയ്മര്‍ അര്‍തറെ ഉപദേശിച്ചത്. ശാന്തതയോടെ ഇവിടെ ജീവിക്കാന്‍ കഴിയുമെന്നാണ് നെയ്മര്‍ അര്‍തറോട് പറഞ്ഞത്. ക്യാംപ് നൗവിന് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രദേശമാണ് ബാറിയോ ഡി പെഡ്രോ. നെയ്മര്‍ തന്നെയാണ് തന്നെ ബാഴ്‌സയില്‍ പോവാന്‍ നിര്‍ദേശിച്ചതെന്ന് അര്‍തര്‍ മുന്‍പ് പറഞ്ഞിരുന്നു
2019 ജനുവരിയിലാണ് താരം ബാഴ്‌സലോണയിലെത്തുക. ബാഴ്‌സലോണയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡും താരത്തെ സ്വന്തമാക്കാന്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സ കാരങ്ങള്‍ വേഗത്തിലാക്കിയപ്പോള്‍ മാഞ്ചസ്റ്ററിന് പിന്മാറേണ്ടിവന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!