നെയ്മര്‍ ലോകകപ്പിൽ കളിക്കുന്നതിന് സാധ്യതയേറി

Published : Feb 03, 2022, 02:14 PM ISTUpdated : Mar 22, 2022, 04:15 PM IST
നെയ്മര്‍ ലോകകപ്പിൽ കളിക്കുന്നതിന് സാധ്യതയേറി

Synopsis

നെയ്മര്‍ ലോകകപ്പിൽ കളിക്കുന്നതിന് സാധ്യതയേറി ശസ്ത്രക്രിയക്ക് ശേഷം നെയ്മര്‍ ആദ്യമായി പാരീസിലേക്ക്

സാവോപോള: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പിൽ കളിക്കുന്നതിന് സാധ്യതയേറി. ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍, ഇന്ന് പാരീസീലേക്ക് പോകും. പിഎസ്ജിയുടെ അവസാന മത്സരത്തിൽ കളിക്കാനാണ് ആലോചന.

ലോകകപ്പിന് 41 നാൾകൂടി നിലനില്‍ക്കുമ്പോഴാണ് നെയ്മര്‍ ആരാധകര്‍ക്ക് ആശ്വാസമെകുന്ന വാര്‍ത്തയെത്തുന്നത്. പിഎസ്ജി ക്യാംപില്‍ ചേരുന്ന നെയ്മര്‍ , വിദഗ്ധ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 17ന് നെയ്മര്‍, ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയനാകും. മെയ് 19ന് സീസണില്‍ പിഎസ്ജിയുടെ അവസാന മത്സരത്തിൽ നെയ്മര്‍ കളിക്കാനും സാധ്യതയുണ്ട്.

ഫെബ്രുവരി 26ന് പരിക്കേറ്റ നെയ്മര്‍, ഊന്നുവടികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ.  ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യമത്സരം ജൂൺ 17നാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ