യുവരാജ് സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി; യുവിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

Published : Feb 03, 2022, 02:14 PM IST
യുവരാജ് സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി; യുവിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

Synopsis

ദില്ലി: ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ സാമൂഹ്യ പ്രവര്‍ത്തങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. YOUWECAN ഫൗണ്ടേഷന്‍ വഴി യുവരാജ് സിംഗ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. സമൂഹത്തെ സേവിക്കാനുള്ള യുവിയുടെ ഉദ്യമം മാതൃകയാണെന്നും കാന്‍സറിനെ പൊരുതി തോല്‍പിച്ച അദ്ദേഹത്തിന്‍റെ ജീവിതം ഏവര്‍ക്കും പ്രചേദനമാണെന്നും പ്രധാനമന്ത്രി കത്തില്‍ കുറിച്ചു. 

പ്രധാനമന്ത്രിയുടെ കത്ത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവരാജ് പുറത്തു വിട്ടത്. ഫൗണ്ടേഷനുള്ള അംഗീകാരമാണ് പ്രധാനമന്ത്രിയുടെ കത്തെന്ന് യുവരാജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2012 ജൂലൈയിലാണ് യുവരാജ് സിംഗ് YOUWECAN എന്ന പേരില്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഫൗണ്ടേഷനിലൂടെ കാന്‍സറിനെ തുടച്ചുനീക്കാമെന്ന പ്രതീക്ഷ യുവരാജ് പങ്കുവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ