പന്ത് തട്ടിയെടുത്തത് ഇഷ്ടപ്പെട്ടില്ല; കൗമാര താരത്തെ ഇടിച്ചിട്ട് നെയ്മര്‍

Published : Jul 27, 2018, 06:21 PM ISTUpdated : Jul 27, 2018, 06:56 PM IST
പന്ത് തട്ടിയെടുത്തത് ഇഷ്ടപ്പെട്ടില്ല; കൗമാര താരത്തെ ഇടിച്ചിട്ട് നെയ്മര്‍

Synopsis

സാന്‍റോസില്‍ നടന്ന ഒരു പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തിലായിരുന്നു നെയ്മറിന്‍റെ കാടത്തം. നെയ്മര്‍ ഫെെവ്സും മറ്റൊരു ടീമും തമ്മിലായിരുന്നു മത്സരം. 

സാവോപോളോ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മര്‍. തന്‍റെ പ്രതിഭ എതിരാളികള്‍ക്ക് ഭീഷണിയാകുന്നതിനാല്‍ കളിക്കളത്തില്‍ ഏറ്റവും കൂടുതല്‍ ഫൗളുകള്‍ക്ക് വിധേയനാക്കപ്പെടുന്ന വ്യക്തി കൂടിയാണ് ഈ പിഎസ്‍ജി താരം. ലോകകപ്പിന് മുമ്പ് പാരീസ് ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ കാലിനേറ്റ പരിക്ക് നെയ്മറുടെ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

കൂടാതെ 2014 ലോകകപ്പ് ക്വാര്‍ട്ടറില്‍ നെയ്മറിനെതിരെയുള്ള കൊളംബിയന്‍ താരം സുനിഗയുടെ ഫൗള്‍ താരത്തിന്‍റെ കരിയറിന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ഈ ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട കളിക്കാരില്‍ ഒരാളും ഈ ബ്രസീല്‍ താരം തന്നെയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും താരത്തിന്‍റെ സ്വഭാവം പല അവസരത്തിലും ഫുട്ബോള്‍ ലോകത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ബാഴ്സയില്‍ കളിക്കുമ്പോഴും പിന്നീട് പിഎസ്ജിയില്‍ എത്തിയപ്പോഴും ഇത് തുടര്‍ന്നു. റഷ്യന്‍ ലോകകപ്പില്‍ ചെറിയ ഫൗളിന് പോലും അനാവശ്യമായി വീഴുകയും ഉരുണ്ട് മറിയുകയും ചെയ്യുന്നുവെന്ന കളിയാക്കലുകള്‍ നെയ്മര്‍ ഏറ്റുവാങ്ങിയിരുന്നു. പക്ഷേ ഇപ്പോള്‍ ബ്രസീലിലെ ഒരു കൗമാര താരത്തിനെതിരെ നെയ്മര്‍ നടത്തിയ ഫൗളാണ് കാനറികളുടെ മിന്നും താരത്തെ  പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.  

സാന്‍റോസില്‍ നടന്ന ഒരു പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തിലായിരുന്നു നെയ്മറിന്‍റെ കാടത്തം. നെയ്മര്‍ ഫെെവ്സും മറ്റൊരു ടീമും തമ്മിലായിരുന്നു മത്സരം. തന്‍റെ സ്വതസിദ്ധമായ സ്കില്ലുകള്‍ കളത്തില്‍ പ്രകടിപ്പിച്ച താരം മാര്‍ക്ക് ചെയ്ത കളിക്കാരനെ കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചു.

പക്ഷേ നെയ്മറിന്‍റെ കാലുകളില്‍ നിന്ന് പന്ത് തട്ടിയെടുത്ത കൗമാര താരം മുന്നേറിയപ്പോള്‍ ഇതിഹാസളുടെ പിന്‍ഗാമിയെന്ന വാഴ്ത്തപ്പെടലുകള്‍ ലഭിച്ച നെയ്മര്‍ പിന്നിലൂടെ ചെന്ന് പന്തുമായി കുതിച്ച താരത്തെ ഇടിച്ചിട്ടു. റഫറി ഫൗള്‍ വിസില്‍ മുഴക്കിയപ്പോള്‍ എന്തിനാണെന്ന് അര്‍ഥത്തില്‍ കെെകള്‍ ഉയര്‍ത്തുന്ന നെയ്മറെയും വീഡിയോയില്‍ കാണാം...

വീഡിയോ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത