പേപ്പര്‍ വേണ്ട, വേണമെങ്കില്‍ ടാബ് എടുത്തോ; ചാമ്പ്യന്‍സ് ട്രോഫിയിലെ വലിയ പ്രത്യേകത

By Web DeskFirst Published May 30, 2017, 11:11 PM IST
Highlights

ലണ്ടന്‍: പേപ്പര്‍ വേണ്ട, വേണമെങ്കില്‍ ടാബ് എടുത്തോ എന്ന് ചാമ്പ്യന്‍സ് ട്രോഫിയിലെ ടീം ക്യാപ്റ്റന്മാരോട് ഐസിസി. ക്രിക്കറ്റില്‍ ടോസ് ഇടുന്നതിന് മുന്‍പ് ക്യാപ്റ്റന്മാര്‍ കളത്തിലിറങ്ങും, സാധാരണ അവരുടെ കയ്യില്‍ ഒരു പേപ്പറുമുണ്ടാകും. ടീം ലൈനപ്പാണ് ഈ പേപ്പറില്‍. ഈ പേപ്പറുകള്‍ ക്യാപ്റ്റന്മാര്‍ തമ്മില്‍ കൈമാറുന്നത്. ടീം വിശ്വസ്തതയുടെ കൂടി ഭാഗമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ മറ്റന്നാള്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഈ പതിവ് ഉണ്ടാകില്ല.

കളിക്കാരുടെ അന്തിമ പട്ടിക ഈ ടൂര്‍ണ്ണമെന്‍റില്‍ ഇനി ടീം ക്യാപ്റ്റന്‍മാര്‍ എഴുതി അല്ല നല്‍കുന്നത്. പകരം ടാബ്ലറ്റുകളില്‍ സൈന്‍ ചെയ്താണ് ഈ പട്ടിക കൈമാറുക. ഈ അന്തിമ പട്ടിക കളി കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന എല്ലാവര്‍ക്കും എച്ച് ഡി വൈഫൈ ഉപയോഗിച്ച് കാണാനാകും. ഇതിനായി സ്‌റ്റേഡിയങ്ങളിലെല്ലാം എച്ച് ഡി വൈഫൈ ലഭ്യമായിരിക്കും.

ജൂണ്‍ ഒന്ന് മുതലാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടക്കമാകുക. ഇന്ത്യയുടെ ആദ്യ മത്സരം ഏപ്രില്‍ നാലിന് ബദ്ധവൈരികളായ പാകിസ്താനെതിരെയാണ്. ലോകത്തെ പ്രധാനപ്പെട്ട എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പരസ്പരം ഏറ്റുമുട്ടുക. കഴിഞ്ഞ പ്രവശ്യത്തെ ചാമ്പ്യന്‍മാരായാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.

click me!