
റോം: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിൽ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലെന്ന് സൂചന. ഒരു ഇറ്റാലിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച്, ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ കിലിയന്‍ എംബാപ്പെ, റാഫേല്‍ വരാനേ എന്നിവരാണ് അന്തിമപട്ടികയിൽ ഉള്ളതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. അടുത്ത മാസം മൂന്നിനാണ് പുരസ്കാര പ്രഖ്യാപനം. 2007ൽ കക്ക പുരസ്കാരം നേടിയതിന് ശേഷം മെസിയോ റൊണാള്‍ഡോയോ അല്ലാതെയാരും ബാലൺ ഡി ഓര്‍ നേടിയിട്ടില്ല.
ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ റയൽ മാഡ്രിഡ് താരം മോഡ്രിച്ച് പുരസ്കാരം നേടാനാണ് സാധ്യത. ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തിയതിൽ മോഡ്രിച്ച് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!