റൊണാള്‍ഡോ ഇല്ലാത്ത പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കി പോളണ്ട്

By Web TeamFirst Published Nov 21, 2018, 1:16 PM IST
Highlights

യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിനെ പോളണ്ട് സമനിലിൽ തളച്ചു. പോളണ്ട് നേരിയ ആധിപത്യം പുലർത്തിയ കളിയിൽ ഇരു ടീമുകളും ഓരോഗോൾ വീതം നേടി.

ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിനെ പോളണ്ട് സമനിലിൽ തളച്ചു. പോളണ്ട് നേരിയ ആധിപത്യം പുലർത്തിയ കളിയിൽ ഇരു ടീമുകളും ഓരോഗോൾ വീതം നേടി.

മുപ്പത്തി മൂന്നാം മിനിറ്റിൽ ആന്ദ്രേ സിൽവ പോർച്ചുഗലിന് വേണ്ട് ആദ്യം ഗോളടിച്ചു. 66 ആം മിനിറ്റിൽ പെനാൽട്ടി ബോക്സിൽ ഡാനിലോ പെരേര നടത്തിയ ഫൗളിൽ പോളണ്ടിന് ലഭിച്ച പെനാൾട്ടി മിലിക്ക് ഗോളാക്കി.

റെഡ് കാർഡ് കിട്ടി പുറത്തുപോയ പെരേര ഇല്ലാതെയോണ് പോർച്ചുഗൽ പിന്നീട് കളിച്ചത്. സമനിലയിൽ കുരുങ്ങിയെങ്കിലും ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ എട്ട് പോയിന്റുള്ള പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരും.

click me!