ഇത്തവണ ഐ.പിഎല്ലില്‍ ചിയര്‍ ഗേള്‍സും, മസാലയുമില്ല

By Web DeskFirst Published Sep 4, 2017, 11:47 PM IST
Highlights

മുംബൈ: കഴിഞ്ഞ പത്ത് വര്‍ഷമായി ചിയര്‍ ഗേള്‍സും, ചേരുവയായി ചില മസാലകളും ആഘോഷങ്ങളുമൊക്കെയായി കളര്‍ഫുള്ളായിരുന്നു ഐ.പി.എല്‍ നടന്നത്. എന്നാല്‍ ഇത്തവണ ഐ.പി.എല്ലില്‍ ഇപ്പറഞ്ഞ കൂട്ടുകളൊന്നും കാണില്ല. കാരണം മറ്റൊന്നുമല്ല ഐ.പി.എല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് സ്വന്തമാക്കി.  

കഴിഞ്ഞ പത്ത് വര്‍ഷമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്ത സോണി പിക്‌ചേഴ്‌സിനെ മറികടന്നാണ് സ്റ്റാര്‍  16,347.50 കോടിക്ക് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളെക്കാള്‍ ചിലവുള്ളതായി ഐ.പി.എല്‍ മത്സരങ്ങള്‍ മാറും.
 
2008ല്‍ 8000 കോടിക്കായിരുന്നു സോണി പത്ത് വര്‍ഷത്തെ കരാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഐ.പി.എല്ലിന്റെ അവതരണ രീതിയാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പത്ത് വര്‍ഷമായി ക്രിക്കറ്റ് പ്രേമികള്‍ ആസ്വദിച്ച സിനിമാറ്റിക് രീതിയിലുള്ള ഐ.പി.എല്‍ ആകില്ല സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവലംബിക്കുക. ഇതിന്റെ വ്യക്തമായ സൂചനകളാണ് കമ്പനിയുടെ തലവന്‍മാരിലൊരാളായ ഉദയ് ശങ്കര്‍ നല്‍കുന്നത്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ.. സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്നും കളിക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. ഞങ്ങളില്‍ കളിയിലാണ് വിശ്വസിക്കുന്നത് അത് തുടരും. മറ്റുള്ളവര്‍ എന്തു ചെയ്യുന്നു ഞങ്ങള്‍ നോക്കുന്നില്ല സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ രീതി ഇനിയും തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ മസാലകള്‍ ചേര്‍ത്തുള്ള കൊഴുപ്പിക്കലുകള്‍ക്കപ്പുറം ഐ.പി.എല്ലും കളിയുടെ ഗൗരവ കാഴ്ചകളാകുമെന്ന് ചുരുക്കം.

click me!