
തിരുവനന്തപുരം: കേരള രഞ്ജി ടീമിലെ 13 താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ ഇവര്‍ പരാതി നല്‍കിയിരുന്നു. ക്യാപറ്റനെതിരേ മുതിര്‍ന്ന താരങ്ങള്‍ ഗൂഢാലോചന നടത്തിയെന്ന് കെസിഎ കുറ്റപ്പെടുത്തി. സച്ചിനെതിരേ പരാതിയില്‍ കഴമ്പില്ലെന്ന് നിഗമനം.
സഞ്ജു സാംസണ് പ്രത്യേക നോട്ടീസും നല്‍കിയിട്ടുണ്ട്. ടീം മാനേജരെ അറിയിക്കാതെ ഹോട്ടല്‍ വിട്ട് പോയതിനും നോട്ടീസ്. അക്ഷയ്, സല്‍മാന്‍ നിസാര്‍, അസറുദ്ദീന്‍ എന്നിവര്‍ക്കും പ്രത്യേക നോട്ടീസ്.
നേരത്തെ സച്ചിന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പെട്ടന്ന് ക്ഷോഭിക്കുന്നുവെന്നും താരങ്ങള്‍ പരാതി നല്‍കിയിരുന്നു. ക്യാപ്റ്റന്റെ ഇത്തരം പെരുമാറ്റങ്ങില്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നും കെസിഎയ്ക്ക് നല്‍കിയ കത്തില്‍ താരങ്ങള്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!