മറക്കേണ്ട, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ട്; ഓസീസിന് മുന്നറിയിപ്പുമായി ദാദ

Published : Dec 20, 2018, 11:29 AM ISTUpdated : Dec 20, 2018, 11:31 AM IST
മറക്കേണ്ട, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ട്; ഓസീസിന് മുന്നറിയിപ്പുമായി ദാദ

Synopsis

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പെര്‍ത്തില്‍ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. പെര്‍ത്തിലെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഗ്രൗണ്ടിലെ പെരുമാറ്റത്തെക്കുറിച്ചും ഓസീസ് മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓസട്രേലിയക്ക് ദാദയുടെ മുന്നറിയിപ്പ്.

കൊല്‍ക്കത്ത: പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയെ എഴുതിത്തള്ളുന്ന വിമര്‍ശകര്‍ക്കും ഓസീസ് മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓസീസ് മാധ്യമങ്ങള്‍ ഒരുപാട് പറയുന്നുണ്ടെന്ന് പറഞ്ഞ ഗാംഗുലി, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നും ഇന്ത്യക്ക് അത് രണ്ടും ജയിച്ച് തിരിച്ചടിക്കാനാവുമെന്നും മുന്നറിയിപ്പ് നല്‍കി.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പെര്‍ത്തില്‍ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. പെര്‍ത്തിലെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഗ്രൗണ്ടിലെ പെരുമാറ്റത്തെക്കുറിച്ചും ഓസീസ് മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓസട്രേലിയക്ക് ദാദയുടെ മുന്നറിയിപ്പ്.

അതേസമയം, വിരാട് കോലിയുടെ ഫീല്‍ഡിലെ പെരുമാറ്റത്തെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനും രംഗത്തെത്തി. കോലിയുടെ ഈ അക്രമണോത്സുകത തന്നെയാണ് അദ്ദേഹത്തെ വിജയിക്കുന്ന ക്യാപ്റ്റനാക്കിയതെന്നും അതുകൊണ്ട് വിമര്‍ശനങ്ങള്‍ കേട്ട് അത് മാറ്റേണ്ട കാര്യമില്ലെന്നും സഹീര്‍ പറഞ്ഞു. ഓസീസ്സ പരമ്പര എല്ലായ്പ്പോഴും ഇതുപൊലെയാണെന്നും സഹീര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്