
ബംഗളൂരു: സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഓറഞ്ച് ക്യാപ്പും താരത്തിനൊപ്പം പോന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ക്കാണ് ഓറഞ്ച് ക്യാപ്പ് നല്‍കുന്നത്. മൂന്ന് മത്സങ്ങളില്‍ നിന്ന് 178 റണ്‍സാണ് സഞ്ജു നേടിയത്. ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 49 റണ്‍സ് നേടി.
രണ്ടാം മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ 37 റണ്‍സും മാന്‍ ഓഫ് ദ മാച്ചും. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ 92 റണ്‍സും തിരുവനന്തപുരത്തുകാരന്‍ സ്വന്തമാക്കി.എട്ട് കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇത്രയൊക്കെ നല്‍കേണ്ടതുണ്ടോവെന്ന് ചോദിച്ചവര്‍ നിരവധിയുണ്ടായിരുന്നു. അവര്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു ബാംഗളൂരിനെതിരേ പഴുതില്ലാത്ത ഇന്നിങ്സ്.
ബാറ്റിങ്ങിന് യോജിച്ച ട്രോക്കായിരുന്നു ചിന്നസ്വാമിയിലേത്. നന്നായി ആസ്വദിച്ച് തന്നെ ബാറ്റ് ചെയ്തു. തുടക്കം അല്‍പം പതുക്കെയായിരുന്നു. എന്നാല്‍ അല്‍പ സമയം ക്രീസില്‍ ചെലവഴിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. എല്ലായ്പ്പോഴും എന്‍റെ ഗെയിം മെച്ചപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. പ്രകടനത്തെ കുറിച്ചോ ടീമില്‍ ഉള്‍പ്പെടുന്നതിനെ കുറിച്ചോ എനിക്ക് വേവലാതികള്‍ ഇല്ലായിരുന്നു. എന്‍റെ ഫിറ്റ്നസ് നോക്കുന്നതിലും ക്രിക്കറ്റിനെ കുറിച്ചും മാത്രമായിരുന്നു ശ്രദ്ധ. രാജസ്ഥാന്‍ റോയല്‍സ് ഡ്രസിങ് റൂമും ടീം മാനേജ്മെന്‍റും നല്‍കിയ പിന്തുണയും വലുതാണ്. സഞ്ജു ആദ്യ ഇന്നിങ്ങിന് ശേഷം പറഞ്ഞു.
അല്‍പ സമയം ക്രീസില്‍ ചെലവഴിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!