
ദുബായ്: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിന് ശേഷവും ആരാണ് ആ സുന്ദരിയെന്ന് തേടുകയാണ് സോഷ്യല്‍ മീഡിയ. കളിക്കിടെ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒരു പാക് ആരാധികയാണ് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ മനസ് കയ്യടക്കിയത്. മാച്ച് ജയിച്ചത് ഇന്ത്യയെങ്കില്‍ ഹൃദയം ജയിച്ചത് ഇവളാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.
ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയാണ് ട്വിറ്ററില്‍ ചിലര്‍. പാകിസ്ഥാന്റെ ജഴ്‌സിയണിഞ്ഞെത്തിയ ആരാധികയെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചത് ഇന്ത്യയുടെ സ്‌കോര്‍ 17 ല്‍ എത്തി നില്‍ക്കെയായിരുന്നു.
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!