ഇന്ത്യ ജയിച്ചതില്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍; കാരണമിതാണ്

Published : Nov 01, 2017, 11:28 PM ISTUpdated : Oct 05, 2018, 04:04 AM IST
ഇന്ത്യ ജയിച്ചതില്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍; കാരണമിതാണ്

Synopsis

ദില്ലി: ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ചരിത്രവിജയം നേടിയതില്‍ കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍ ടീം. മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്തോടെ ട്വന്‍റി20 റാങ്കിംഗില്‍ കിവികളെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി. 124 റേറ്റിംഗുമായി പാക്കിസ്ഥാന്‍ ഒന്നാമതും 121 റേറ്റിംഗുമായി ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. 

മത്സരത്തില്‍ വിജയിച്ചെങ്കിലും ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ന്യൂസീലന്‍ഡിനെതിരായ പരമ്പര നേടിയാലും ഇന്ത്യക്ക് പാക്കിസ്ഥാനെ മറികടക്കാനാകില്ല. അതേസമയം പരമ്പര തോറ്റാല്‍ ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്ത് നിന്ന് താഴെയിറങ്ങും. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20യില്‍ 53 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലക്ഷ്യം 2027 ലോകകപ്പ്, അഗാര്‍ക്ക‍റുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ, സൂര്യകുമാര്‍ യാദവിന് അഗ്നിപരീക്ഷ
ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകൾക്ക് പുതിയ അവകാശികള്‍, സുവര്‍ണാവസരം നഷ്ടമാക്കി സഞ്ജു, പോയിന്‍റ് പട്ടികയില്‍ കുതിച്ച് ഹൈദരാബാദ്