രഞ്ജി: കേരളത്തിനെതിരായ മത്സരം വെല്ലുവിളി നിറഞ്ഞതെന്ന് പാര്‍ത്ഥിവ്

Published : Jan 13, 2019, 02:49 PM IST
രഞ്ജി: കേരളത്തിനെതിരായ മത്സരം വെല്ലുവിളി നിറഞ്ഞതെന്ന് പാര്‍ത്ഥിവ്

Synopsis

 രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരായ മത്സരം വെല്ലുവിളി നിറഞ്ഞതാണെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍. കേരളത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും പാര്‍ത്ഥിവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരായ മത്സരം വെല്ലുവിളി നിറഞ്ഞതാണെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍. കേരളത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും പാര്‍ത്ഥിവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് ക്വാര്‍ട്ടര്‍ മത്സരം.

പാര്‍ത്ഥിവ് പട്ടേല്‍, അക്‌സര്‍ പട്ടേല്‍, പിയുഷ് ചൗള എന്നിവരിലാണ് ഗുജറാത്ത് ടീമിന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ ടീമിനെ നയിക്കും. കൃഷ്ണഗിരിയിലെ ഹൈ ആള്‍റ്റിറ്റൂഡ് സ്റ്റേഡിയം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. 

തുടര്‍ച്ചയായി രണ്ടാംവര്‍ഷവും രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിയ കേരളം മികച്ച ടീമാണ്. ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന, താരങ്ങളായ സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ എന്നിവര്‍ വെല്ലുവിളിയാകും. എന്നാല്‍ ഗുജറാത്ത് താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് പ്രതീക്ഷ നല്‍കുന്നതായി പരിശീലകന്‍ ഹിതേഷ് മജുംദാര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

100% ബൗളർ, 100% ബാറ്റർ; ഇന്ത്യക്ക് പുതിയ ഓള്‍ റൗണ്ട് പ്രതീക്ഷയുമായി ഡൽഹിയുടെ യുവതാരം മാധവ് തിവാരി
പ്ലേ ഓഫിലെത്താൻ 80 ശതമാനം സാധ്യതയുമായി 3 ടീമുകൾ; ചെന്നൈക്കും രാജസ്ഥാനും അഗ്നിപരീക്ഷ; തോറ്റിട്ടും പഞ്ചാബ് മുന്നിൽ