ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍

By Web TeamFirst Published Jan 13, 2019, 9:29 AM IST
Highlights

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറേയും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന-ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ടെലിവിഷന്‍ ഷോയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.എല്‍. രാഹുലിനും  ഹാര്‍ദിക് പാണ്ഡ്യക്കും പകരക്കാരായിട്ടാണ് ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തിയത്.

മുംബൈ: ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറേയും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന-ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ടെലിവിഷന്‍ ഷോയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.എല്‍. രാഹുലിനും  ഹാര്‍ദിക് പാണ്ഡ്യക്കും പകരക്കാരായിട്ടാണ് ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലൈഡില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ തന്നെ വിജയ് ശങ്കര്‍ ടീമിന്റെ ഭാഗമാവും. പിന്നീട് ന്യൂസിലന്‍ഡിലും താരം ടീമിനൊപ്പമുണ്ടാവും. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന് ന്യൂസിലന്‍ഡ് പര്യടനത്തില്‍ മാത്രമാണ് അവസരം ലഭിക്കുക. ട്വന്റി 20 ടീമിലും ഗില്ലിന് ഇടം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് യുവതാരം ശുഭമന്‍ ഗില്ലിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഗില്‍ കളിച്ചിരുന്നു. തകര്‍പ്പന്‍ പ്രകടനമാണ് അന്ന് 19കാരന്‍ പുറത്തെടുത്തത്. അഞ്ചു തവണ ഇന്ത്യക്ക് വേണ്ടി ടി20 കളിച്ച താരമാണ് വിജയ് ശങ്കര്‍. 

click me!