
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസതാരം പോള്‍ സ്കോള്‍സിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകരുടെ അംഗീകാരം. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍ ആയി സ്കോള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. പ്രീമിയര്‍ ലീഗ് ആരാധകര്‍ക്കിടയിൽ നടത്തിയ വോട്ടെടുപ്പില്‍ 42 ശതമാനത്തിന്‍റെ പിന്തുണയോടെയാണ് സ്കോള്‍സ് ഒന്നാമതെത്തിയത്.
ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ് 28 ശതമാനം വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ 17 ശതമാനത്തിന്‍റെ പിന്തുണ നേടി ചെൽസി മുന്‍ താരം ഫ്രാങ്ക് ലാംപാര്‍ഡ് മൂന്നാം സ്ഥാനത്തെത്തി. 1993നും 2013നും ഇടയിൽ യുണൈറ്റഡിനായി 718 മത്സരങ്ങള്‍ കളിച്ച സ്കോള്‍സ് 155 ഗോളുകള്‍ നേടിയിട്ടുണ്ട്. 11 പ്രീമിയര്‍ ലീഗ് കിരീടങ്ങളിലും രണ്ട് ചാംപ്യന്‍സ് ലീഗ് വിജയങ്ങളിലും പ്രധാന പങ്ക് വഹിച്ച സ്കോള്‍സ് 1999ൽ മൂന്ന് കിരീടങ്ങള്‍ നേടിയ ടീമിലും അംഗമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!