
മാള്‍ട്ട: യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബിന്‍റെ ക്ഷണം സ്‌പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് നിരസിച്ചു. മാള്‍ട്ട ക്ലബ്ബായ വാലേറ്റ എഫ് സിയിൽ ചേരാനില്ലെന്ന് ബോള്‍ട്ട് വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ കരാര്‍ ആയിരുന്നു ബോള്‍ട്ടിന് വാഗ്ദാനം ചെയ്തത്.
ബോള്‍ട്ട് ഓസ്ട്രേലിയയിൽ തന്നെ തുടരുമെന്നും നിരവധി ഫുട്ബോള്‍ ക്ലബ്ബുകള്‍ സമീപിക്കുന്നുണ്ടെന്നും താരത്തിന്‍റെ ഏജന്‍റ് റിക്കി സിംസ് പറഞ്ഞു. ഓസീസ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മരീനേഴ്സിനൊപ്പം ഓഗസ്റ്റ് മുതല്‍ പരിശീലനം നടത്തുകയാണ് ബോള്‍ട്ട്. ക്ലബ്ബിന്‍റെ ആദ്യ ഇലവനില്‍ ആദ്യമായി ഇറങ്ങിയ മത്സരത്തിൽ ബോള്‍ട്ട് രണ്ട് ഗോള്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!