
മാഞ്ചസ്റ്റര്‍: ലിയോണല്‍ മെസി വന്നാല്‍ പോലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റം വരില്ലെന്ന് അവരുടെ ഇതിഹാസതാരം പോള്‍ സ്‌കോള്‍സ്. യുണൈറ്റഡില്‍ ആര് എത്തിയാലും ആ താരങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇനിയിപ്പോള്‍, മെസി വന്നാല്‍ പോലും അവസ്ഥയ്ക്ക് മാറ്റം വരില്ല. അദ്ദേഹം കളിക്കാന്‍ കഷ്ടമപ്പെടുമെന്നും സ്‌കോള്‍സ് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ടീമിന് നിലവാരമില്ല എന്നും രണ്ടോ മൂന്നോ ലോക നിലവാരമുള്ള താരങ്ങള്‍ എപ്പോഴും യുണൈറ്റഡിന് കുറവാണെന്നും സ്‌കോള്‍സ്. മൗറീനോ മികച്ച പരിശീലകനാണ്. പക്ഷെ എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ ടീം ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് മനസിലാവുന്നില്ല.
കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് രണ്ടാമത് ഫിനിഷ് ചെയ്തത് ഡി ഹിയയുടെ മാത്രം കഴിവ് കൊണ്ടാണ്. ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മുന്‍പുണ്ടായിരുന്ന അവസ്ഥയിലാണ് ഇപ്പോള്‍ യുണൈറ്റഡ്. പണ്ട് യുണൈറ്റഡ് ആ ടീമുകളെ പരിഹസിച്ച് ചിരിച്ചതു പോലെ അവര്‍ തിരിച്ചും ചെയ്യുകയാണെന്ന് സ്‌കോള്‍സ് കൂട്ടിച്ചേര്‍ത്തു.